കാസര്‍കോട്:(www.evisionnews.in) ബ്ലാക്ക് മെയിലിലൂടെ പണം തട്ടുന്ന മാഫിയാസംഘങ്ങള്‍ കാസര്‍കോട് ജില്ലയില്‍ വിലസുന്നു. കരാറുകാര്‍, വ്യവസായികള്‍, രാഷ്ട്ീയ നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളിലുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളാണ് ജില്ലയില്‍ സജീവമായിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞും സാമൂഹ്യപ്രവര്‍ത്തകന്റെ വേഷം കെട്ടിയും പലരെയും ബ്ലാക്ക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിവരികയായിരുന്ന തെരുവത്ത് സ്വദേശി അബ്ദുള്‍റഹ്മാനെ കഴിഞ്ഞ ദിവസം ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. മേല്‍പ്പറമ്പ്് സ്വദേശിയും തളങ്കര സ്വദേശിയും ചില രാഷ്ട്ീയനേതാക്കളും ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനും അബ്ദുല്‍ റഹ്മാന്റെ റാക്കറ്റില്‍ ഉള്ളതായി സംശയിക്കുന്നു.
യുവാക്കളെ സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നഫോട്ടോയെടുത്ത്്് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും ഇതേ സംഘമാണെന്നാണ് കരുതുന്നത്. കാസര്‍കോട് നായക്‌സ് റോഡിലെ ഒരു സുഹൃത്തിന്റെ ഓഫീസാണ് അബ്ദുള്‍ റഹ്മാന്റെ താവളം.സ്വത്തിന്റെ രേഖ വ്യാജമാണെന്നും പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി ബാവിക്കരയിലെ മുഹമ്മദില്‍ നിന്നും അബ്ദുള്‍ റഹ്മാന്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത് ഈ ഓഫീസില്‍ നിന്നാണ്. മുഹമ്മദിനെ അബ്ദുള്‍ റഹ്മാന്‍ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
മുഹമ്മദ് പിന്നീട് ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. ആദൂര്‍ എസ് ഐ ടി പി ദയാനന്ദന്‍,ജൂനിയര്‍ എസ് ഐ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നായക്‌സ് റോഡിലെ ഓഫീസില്‍ റെയ്ഡ് നടത്തി വോയ്‌സ് റെക്കോര്‍ഡറും പെന്‍ഡ്രൈവും പിടികൂടി. അബ്ദുള്‍ റഹ്മാന്‍ ഒരു പ്രമുഖ ജ്വല്ലറിയുടമയെ സമീപിച്ച്്് പണം ആവശ്യപ്പട്ട ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്്.
keywords : kasaragod-balck-mail-media-money-enjoyment



Post a Comment
0 Comments