Type Here to Get Search Results !

Bottom Ad

കേരള ബ്ളാസ്റ്റേഴ്സിന് ഒരു ഉടമ കൂടി


കൊച്ചി:(gulf.evisionnews.in) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ കേരള ബ്ളാസ്റ്റേഴ്സിന് കേരളത്തില്‍നിന്ന് ഒരു ഉടമയെ ലഭിച്ചേക്കും. ബ്ളാസ്റ്റേഴ്സ് ഉടമസ്ഥരില്‍ ഒരാളായ പി.വി.പി വെഞ്ച്വേഴ്സ് ഓഹരി വിറ്റഴിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉടമക്ക് അവസരമൊരുങ്ങുന്നത്. സചിന്‍ ടെണ്ടുല്‍കര്‍ക്കൊപ്പം കൊച്ചി ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ് (എം.പി.ജി) ഫ്രാഞ്ചൈസി ഉടമസ്ഥതയിലത്തെിയേക്കുമെന്നാണ് സൂചനകള്‍.
ആന്ധ്രപ്രദേശിലെ പ്രമുഖ വ്യാപാരിയും പി.വി.പി വെഞ്ച്വേഴ്സ് സി.ഇ.ഒയുമായ പ്രസാദ് പോട്ലൂരിക്ക് 60 ശതമാനവും സചിന് 40 ശതമാനവുമാണ് ഫ്രാഞ്ചൈസിയിലുള്ള ഓഹരി പങ്കാളിത്തം. ഇതില്‍ പോട്ലൂരിയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

എം.പി.ജിയുമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ആദ്യ സീസണില്‍ ബ്ളാസ്റ്റേഴ്സിന്‍െറ സ്പോണ്‍സറായിരുന്നു എം.പി.ജി. ഗ്രൂപ്പിന്‍െറ പേരും നീല നിറവുമെല്ലം ബ്ളാസ്റ്റേഴ്സ് ജഴ്സിയില്‍ നേരത്തേതന്നെ ഇടംനേടിയിരുന്നു. ഐ.എസ്.എല്ലിന്‍െറ സ്വീകാര്യതക്കൊപ്പം ബ്ളാസ്റ്റേഴ്സിന് കേരളം നല്‍കുന്ന ആരാധനയും പ്രോത്സാഹനവും സ്റ്റേഡിയം നിറഞ്ഞത്തെുന്ന കാണികളുമാണ് എം.പി.ജിയെ ആകര്‍ഷിക്കുന്നത്. ഉടമസ്ഥതയില്‍നിന്ന് മാറില്ളെന്ന് സചിന്‍ നേരത്തേതന്നെ അറിയിച്ചിരുന്നു. അതിനാല്‍ സചിനൊപ്പം കേരളത്തില്‍നിന്നുള്ള ഒരു ഗ്രൂപ് ഉടമസ്ഥ സ്ഥാനത്തേക്ക് എത്തുന്നത് കേരളവുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായകമാകുമെന്ന് ബ്ളാസ്റ്റേഴ്സ് മാനേജ്മെന്‍റും കരുതുന്നു. ഇത്തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും സചിനോ പി.വി.പി വെഞ്ച്വേഴ്സോ എം.പി.ജി മാനേജ്മെന്‍േറാ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

റിയല്‍ എസ്റ്റേറ്റ്, സിനിമ, മാധ്യമ മേഖലകളിലെ സജീവസാന്നിധ്യമായ പി.വി.പി വെഞ്ച്വേഴ്സ് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്‍െറ ഭാഗമായാണ് ബ്ളാസ്റ്റേഴ്സിന്‍െറ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഓഹരി വിപണിയില്‍ ഇന്‍സൈഡര്‍ വ്യാപാരം നടത്തിയതിനും വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും പി.വി.പി വെഞ്ച്വേഴ്സിനോടും പ്രസാദ് പോട്ട്ലൂരിയോടും 15കോടി വീതം പിഴയടക്കാന്‍ ‘സെബി’ ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തില്‍ ഓഹരികള്‍ വിറ്റഴിക്കുന്നതിനും ഫ്രാഞ്ചൈസിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ കൊണ്ടുവരുന്നതിനും പി.വി.പി വെഞ്ച്വേഴ്സ് ശ്രമം നടത്തിയിരുന്നു. നേരത്തേ, തൃശൂര്‍ ആസ്ഥാനമായുള്ള ജ്വല്ലറി ഗ്രൂപ്പിനെയും ഇവര്‍ സമീപിച്ചിരുന്നു. ഭൂരിഭാഗം ഓഹരികള്‍ വിറ്റും ചെറിയ ഓഹരി നിലനിര്‍ത്തിയും ഉടമസ്ഥരില്‍ ഒരാളായി തുടരാനും പോട്ലൂരി ആഗ്രഹിക്കുന്നുണ്ട്.

Keywords :Kerla Blasters-New Franchise-Muthoot-sachin 

Post a Comment

0 Comments

Top Post Ad

Below Post Ad