Type Here to Get Search Results !

Bottom Ad

പെട്ടിക്കട തീവെച്ച് നശിപ്പിച്ചു

evisionnews

കാഞ്ഞങ്ങാട്:(www.evisionnews.in) മാവുങ്കാലില്‍ പെട്ടിക്കട തീവെച്ച് നശിപ്പിച്ചു. മാവുങ്കാല്‍- പാണത്തൂര്‍ റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിരിക്കുളം സ്വദേശിയായ പുരുഷോത്തമന്റെ പെട്ടിക്കടയ്ക്കാണ് തീവെച്ചത്. പെട്ടിക്കട കത്തിയെരിയുത് കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടുനിന്നും അഗ്നിശമനസേനയെത്തി തീയണയ്ക്കുകയായിരുന്നു. പുരുഷോത്തമന്റെ പരാതി പ്രകാരം കേസെടുത്ത പോലീസ് കോഴിക്കോട് സ്വദേശിയായ ബാബുവിനെ കസ്റ്റഡിയിലെടുത്തു.
keywords :kanhangad-mavungal-fire-police-case

Post a Comment

0 Comments

Top Post Ad

Below Post Ad