Type Here to Get Search Results !

Bottom Ad

കാസര്‍കോട് കോട്ട വില്‍പ്പന: ഉത്തരവാദി ജില്ലാകളക്ടറാണെന്ന് ടി.ഒ.സൂരജ്‌

കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് കോട്ട സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനുള്ള തീരുമാനത്തിന് ഉത്തരവാദി ജില്ലാ കളക്ടറാണെന്ന് റവന്യു കമ്മീഷണര്‍ ടി.ഒ.സൂരജ്. നിയമപരമായ അവകാശമുണ്ടെങ്കില്‍ ഭൂമി സംരക്ഷിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും സൂരജ് പറഞ്ഞു. 

എന്നാല്‍ റവന്യു മന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ സജി സെബാസ്റ്റ്യനും മറ്റു രണ്ട് പേര്‍ക്കും കാസര്‍കോട് കോട്ട കൈമാറാന്‍ റവന്യു കമ്മീഷണര്‍ ഉത്തരവിട്ടത് ശുദ്ധ തട്ടിപ്പിലൂടെ ആണെന്നാണ് റവന്യു വകുപ്പിന്റെ തന്നെ മേല്‍റിപ്പോര്‍ട്ട്. 

കോട്ടയും പരിസരവും അളന്നുതിരിച്ച് സജി സെബാസ്റ്റ്യനും മറ്റ് രണ്ട് പേര്‍ക്കും നിയമപരമായി അവകാശം സ്ഥാപിച്ചുകൊണ്ട് നല്‍കണമെന്ന് 2013 ജനവരി 25ന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടി.ഒ.സൂരജ് നല്‍കിയ ഉത്തരവിന് നിയമസാധുതയില്ലെന്നും കമ്മീഷണറുടെ ഉത്തരവിലേക്കെത്തിയ സംഭവപരമ്പരകളില്‍ അപാകമുള്ളതായി കാണുന്നുവെന്നുമാണ് കഴിഞ്ഞ സപ്തംബര്‍ രണ്ടിന് കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. 

കമ്മീഷണറുടെ ഉത്തരവിന്റെ ബലത്തില്‍ തനിക്ക് ഭൂമി വിട്ടുതരണമെന്നും പോക്കുവരവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സജി സെബാസ്റ്റ്യന്‍ നല്‍കിയ അപേക്ഷയിന്മേലാണ് അഡീഷണല്‍ തഹസില്‍ദാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.



keywords: kasaragod-fort-dist-collector-t-o-sooraj

Post a Comment

0 Comments

Top Post Ad

Below Post Ad