Type Here to Get Search Results !

Bottom Ad

കാസര്‍കോട് കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മാര്‍ച്ച് നടത്തി

കാസര്‍കോട്:കാസര്‍കോട്ടെ 500 വര്‍ഷം പഴക്കമുള്ള പൈതൃക സ്വത്തായ ഹനുമാന്‍ കോട്ട ലാന്റ് റവന്യൂ കമ്മീഷണറായ ടിഒ സൂരജിന്റെ സഹായത്തോടെ ഭരണ കക്ഷിയുടെ ചില വ്യക്തികള്‍ക്ക് പതിച്ചു നല്‍കിയിരിക്കുകയാണെന്നും
ബഹുമാനപ്പെട്ട കേരള ഹൈകോടതി ഇത് പൈതൃക സ്വത്താണെന്നും സര്‍ക്കാരിന്റേതാണെന്നും പറഞ്ഞ 10 ഏക്കറോളം വരുന്ന ഈ കോട്ട ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു കൊടുത്ത നടപടി പിന്‍വലിക്കണമെന്നും പൈതൃക സ്വത്തായി നിലനിര്‍ത്തി ചുറ്റുമതില്‍ പണിത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, വ്യാജ രേഖയുണ്ടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കാന്‍ കൂട്ടു നിന്ന റവന്യൂ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് കാസറഗോഡ് ഏരിയ കമ്മിറ്റി കോട്ടയിലേക്ക് മാര്‍ച്ച് നടത്തി, പതാക സ്ഥാപിച്ചു. മാര്‍ച്ച് സിപിഐഎം കാസറഗോഡ് ജില്ലാ കമ്മിറ്റിയംഗം ടികെ രാജന്‍ ഉല്‍ഘാടനം ചെയ്തു. പി ദാമോധരന്‍ അദ്ധ്യക്ഷത വഹിച്ചു. ടിഎംഎ കരീം, എജി നായര്‍, കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെഎ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. എം സുമതി, എ രവീന്ദ്രന്‍, എംകെ രവീന്ദ്രന്‍, എം രാമന്‍, ഭുജംഗ ഷെട്ടി, സിവി കൃഷ്ണന്‍, ബിആര്‍ ഗോപാലന്‍, പി ജാനകി, എ നാരായണന്‍, കെ ഭാസ്‌കരന്‍, പൈക്കം ഭാസ്‌കരന്‍, കെജെ ജിമ്മി എന്നിവര്‍ നേതൃത്വം നല്‍കി.



keywords: kasaragod-fort-cpm-march



Post a Comment

0 Comments

Top Post Ad

Below Post Ad