Type Here to Get Search Results !

Bottom Ad

ഓള്‍റൗണ്ട് മികവില്‍ ജയം; ഇന്ത്യയ്ക്ക് പരമ്പര

evisionnews

ഹരാരെ: ഒന്നാം ഏകദിനത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട ഇന്ത്യ ഓള്‍റൗണ്ട് മികവില്‍ രണ്ടാം ഏകദിനവും സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും മുരളി വിജയിന്റെയും ബാറ്റിങ്ങിന്റെയും ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങ്ങിന്റെയും മികവില്‍ 62 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരുടെ മികവില്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 271 റണ്‍സാണ് നേടിയത്. 112 റണ്ണായിരുന്നു രഹാനെയും മുരളി വിജയും ചേര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്. രഹാനെ 83 പന്തില്‍ നിന്ന് 63 ഉം മുരളി വിജയ് 95 പന്തില്‍ നിന്ന് 72 ഉം റണ്‍സെടുത്തു. ഒന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡു 50 പന്തില്‍ നിന്ന് 41 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ച ഇന്ത്യ മുന്നൂറ് റണ്‍ കടക്കുന്നത് തടഞ്ഞത് മീഡിയം പേസര്‍ നെവില്‍ മാഡ്‌സിവയാണ്. ആറാം ഏകദിനം കളിക്കുന്ന മാഡ്‌സിവ പത്തോവറില്‍ 49 റണ്‍സിന് നാലു വിക്കറ്റാണ് വീഴ്ത്തിയത്. സിംബാബ്‌വെന്‍ ഫീല്‍ഡര്‍മാരുടെ ഓട്ടക്കൈ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വലിയ ഗുണമാണ് ചെയ്തത്.
മറുപടി ബാറ്റിങ് ആരംഭിച്ച സിംബാബ്‌വെയെ ഒരുവേളയിലും പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 100 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത ചിബാബയ്ക്ക് മാത്രമാണ് പേരിനെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഒറ്റയക്കത്തിനാണ് മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പുറത്തായത്. നാലു വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറാണ് കളി ഇന്ത്യയുടെ വരുതിയിലാക്കിയത്. ചിബാബയെ 32-ാം ഓവറില്‍ രഹാനെ റൗണ്ണട്ടാക്കിയതോടെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. നാലാം വിക്കറ്റില്‍ വില്ല്യംസിനൊപ്പം 52 ഉം അഞ്ചാം വിക്കറ്റില്‍ സിക്കന്ദര്‍ റാസയ്‌ക്കൊപ്പം 35 ഉം റണ്‍സ് നേടിയ ചിബാബ ഒരുവേള ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു. ഏഴാം വിക്കറ്റില്‍ മുതുംബാനിയും ക്രെമറും ചേര്‍ന്ന് നേടിയ 52 റണ്‍സാണ് ഇന്ത്യയുടെ ജയം വൈകിപ്പിച്ചത്. പത്തോവറില്‍ 49 റണ്‍സ് വിട്ടുകൊടുത്താണ് ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തിയത്.

keywords : India-series-win-Zimbabwe

Post a Comment

0 Comments

Top Post Ad

Below Post Ad