Type Here to Get Search Results !

Bottom Ad

ഹിമാലയന്‍ താഴ്‌വരയില്‍ മണ്ണിടിച്ചില്‍ 20 പേര്‍ മരിച്ചു

evisionnews


സിൽഗുരി∙(www.evisoinnews.in) കനത്ത മഴയെത്തുടർന്ന് ഹിമാലയൻ താഴ്‌വരയായ ഡാർജിലിങ്ങിലെ മിർക്ക്, കലിംപോങ് എന്നിവിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു. 15 പേരെ കാണാതായിട്ടുണ്ട്. മണ്ണിടിച്ചിലിൽ എൻഎച്ച് 10, എൻഎച്ച് 55 റോഡുകൾ തകർന്നു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
റോഡിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനായുള്ള ഉപകരണങ്ങൾ എത്തിച്ചിട്ടുണ്ട്. റോഡ് തകർന്നതിനാൽ നിരവധിയാളുകൾ പലസ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുർസിയോങ്ങിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് വീടുകൾ ഒഴുകിപ്പോയിരുന്നു. 19 പേരാണ് അന്ന് മരിച്ചത്.

keywords : hilmalaya-rain-darjeling-nh10-nh55
Tags

Post a Comment

0 Comments

Top Post Ad

Below Post Ad