Type Here to Get Search Results !

Bottom Ad

ഫേസ്‌ബുക്കില്‍ 'അണ്‍ഫ്രണ്ട്‌' ചെയ്യുന്നവരെ കണ്ടെത്താനും ആപ്‌സ്

gulfevisionnews

ഫേസ്‌ബുക്കില്‍ നിങ്ങളെ ആരെങ്കിലും 'അണ്‍ഫ്രണ്ട്‌' ചെയ്യുകയോ 'ബ്ലോക്‌' ചെയ്യുകയോ ചെയ്‌താല്‍ ഇത്തരക്കാര്‍ ആരൊക്കെയെന്ന്‌ എങ്ങനെ കണ്ടെത്തും?. മറ്റൊരവസരത്തില്‍, നിങ്ങളുടെ ഒരു ഫേസ്‌ബുക്ക്‌ ഫ്രണ്ടിനെ അക്കൗണ്ടിലെ ലിസ്‌റ്റില്‍ തെരഞ്ഞെങ്കിലും കണ്ടില്ല. എന്നാല്‍ ഇതേയാള്‍ ഫേസ്‌ബുക്കില്‍ തുടരുന്നത്‌ കാണുമ്പോള്‍ സുഹൃത്ത്‌ നിങ്ങളെ അണ്‍ഫ്രണ്ട്‌ ചെയ്യുകയായിരുന്നോ? അതോ അയാളുടെ അക്കൗണ്ട്‌ 'ഡി- ആക്‌ടീവ്‌' ആയതിനെ തുടര്‍ന്ന്‌ വീണ്ടും എത്തിയതാണോ എന്നത്‌ എങ്ങനെ കണ്ടെത്തും?. (www.evisionnews.in)ഇത്തരം ചോദ്യങ്ങള്‍ ഏതൊരു ആക്‌ടീവ്‌ ഫേസ്‌ബുക്ക്‌ ഉപഭോക്‌താവിനെയും കുഴയ്‌ക്കുന്നതാണ്‌. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുകയാണ്‌ ഒരു പുതിയ 'ആപ്ലിക്കേഷന്‍'.

'ഹൂ ഡിലീറ്റഡ്‌ മീ ഓണ്‍ ഫേസ്‌ബുക്ക്‌' എന്നാണ്‌ ഈ ഐ.ഒ.എസ്‌ ആപ്‌സിന്റെ പേര്‌. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നവര്‍ക്ക്‌ മുകളില്‍ പറയുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനാവും. ഇന്‍സ്‌റ്റാള്‍ ചെയ്യുന്ന സമയം മുതല്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ടിലെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കും. പിന്നീടൊരിക്കല്‍ ഒരു സുഹൃത്ത്‌ നിങ്ങളുടെ ഫ്രണ്ട്‌ ലിസ്‌റ്റില്‍നിന്നും അപ്രത്യക്ഷമായാല്‍, അയാള്‍ നിങ്ങളെ അണ്‍ഫ്രണ്ട്‌ ചെയ്യുകയായിരുന്നോ അതോ സുഹൃത്തിന്റെ അക്കൗണ്ടിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുകയായിരുന്നോ തുടങ്ങിയ വിവരങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാം.

ട്വിറ്ററിന്റെ 'ഹൂ അണ്‍ഫോളോവിഡ്‌ മി' എന്ന ആപ്ലിക്കേഷന്‌ സമാനമായാണ്‌ 'ഹൂ ഡിലീറ്റഡ്‌ മി ഓണ്‍ ഫേസ്‌ബുക്കും' പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതിന്‌ മുമ്പ്‌ നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ആപ്ലിക്കേഷന്‌ കഴിയില്ല. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന്‌ നേരിട്ട്‌ 'ഹൂ ഡിലീറ്റഡ്‌ മീ ഓണ്‍ ഫേസ്‌ബുക്ക്‌' ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

keywords : facebook-chatting-unfriend-block-aaps-deactive

Post a Comment

0 Comments

Top Post Ad

Below Post Ad