Type Here to Get Search Results !

Bottom Ad

ജില്ലാ പോലീസ് മേധാവി ശാന്തി കോളനിയില്‍ നേരിട്ടെത്തി പ്രശ്‌നങ്ങള്‍ക്ക് ഒരു മാസത്തിനകം പരിഹാരം


മഞ്ചേശ്വരം: (www.evisionnews.in) ഹൊസങ്കടി ശാന്തിനഗര്‍ കോളനി ജില്ലാ പോലീസ് മേധാവി ഡോ: ശ്രീനിവാസന്‍ ഐപിഎസ് സന്ദര്‍ശിച്ചു. ജില്ലയിലെ കോളനികള്‍ സന്ദര്‍ശിച്ച് അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. സ്ത്രീകളടക്കം നിരവധിപേര്‍ പരാതികളുമായി ജില്ലാ പോലീസ് സുപ്രണ്ടിന്റെ അരികിലെത്തി. സാമൂഹ്യ ദ്രോഹികളുടേയും മദ്യലോബികളുടേയും ശല്യം ഒഴിവാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം പരിഹാരമാകുമെന്ന് എസ്.പി മാപ്പു നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവൈഎസ്പി സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ നാഗേഷ് കുമ്പള, കുമ്പള സിഐ സുരേഷ് ബാബു സംബന്ധിച്ചു. ശ്രീ ഗുരുവായുരപ്പന്‍ സ്വാഗതവും മഞ്ചേശ്വരം എസ്‌ഐ പി.വിജയന്‍ നന്ദിയും പറഞ്ഞു.

Keywords: manjeshwaram-hosangadi-dr-shreenivasan

Post a Comment

0 Comments

Top Post Ad

Below Post Ad