Type Here to Get Search Results !

Bottom Ad

ഡിജിറ്റല്‍ ഇന്ത്യാവാരാചരണത്തിന് തുടക്കമായി



കാസര്‍കോട്:(www.evisonnews) വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ഇന്ത്യാ സാക്ഷാത്കരിക്കുന്നതിനുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ജില്ലയില്‍ ലക്ഷ്യത്തിലെത്തിക്കുന്നതിന് സാധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിജിറ്റല്‍ ഇന്ത്യാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ കമ്പ്യൂട്ടര്‍ വത്ക്കരണം ഏറെ പ്രയോജനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എഡിഎം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ പി. മധുലിമായ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. ഗിരീഷ്‌കുമാര്‍ , ഹുസ്സൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി കാസര്‍കോട് സംസാരിച്ചു. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി. എസ് അനിലും ഇ- ഗവേണന്‍സ് നെക്കുറിച്ച് കില മുന്‍ അസിസ്റ്റന്റ് ഡയറക്ടറും കിനാനൂര്‍ - കരിന്തളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ കെ.വിനോദ്കുമാറും സംസാരിച്ചു. ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ. രാജന്‍ സ്വാഗതവും അക്ഷയ അസി. പ്രൊജക്ട് കോഡിനേറ്റര്‍ ബി. സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു

keywords : kasaragod-digital-india-started-collector-

Post a Comment

0 Comments

Top Post Ad

Below Post Ad