Type Here to Get Search Results !

Bottom Ad

അഴിമതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കണം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട്(www.evisionnews.in)അഴിമതിക്കെതിരെയുളള പ്രതികരണം കാമ്പസില്‍ നിന്ന് ഉയര്‍ന്നുവരണമെന്നും രാജ്യത്തിന്റെ നട്ടെല്ല് വിദ്യാര്‍ത്ഥികളും യൂവജനങ്ങളുമാണെന്നും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അഴിമതിക്കെതിരെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന ബോധവത്ക്കരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടത്തി വരുന്ന വിജിലന്റ് സ്റ്റുഡന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം കാസര്‍കോട് ഗവ. കോളേജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ ഡോ. സി. ബാബുരാജ് അധ്യക്ഷത വഹിച്ചു. വിജിലന്റ് കേരള കാസര്‍കോട് ഡിവൈഎസ്പി രഘുറാം മുഖ്യപ്രഭാഷണം നടത്തി. വിജിലന്റ് കേരള കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡോ. വി ബാലകൃഷ്ണന്‍ പരിപാടികള്‍ വിശദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍, മെമ്പര്‍ ഗംഗാധരന്‍ നായര്‍, കെ.ടി രവികുമാര്‍, എന്‍.എ അബ്ദുള്‍ നാസര്‍, പ്രശാന്ത് തെക്കുംകര, ഹസ്സു ജീലാനി, എ.സി മുരളീധരന്‍ നായര്‍, ശെല്‍വരാജ്, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി സുഭാഷ് നാരായണന്‍ സ്വാഗതവും എന്‍.എസ്എസ് ഓഫീസര്‍ മുഹമ്മദലി നന്ദിയും രേഖപ്പെടുത്തി. പരിപാടിയില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

keywords : kasragod-MLA-na-nellikunnu-students-campus-sarkar

Post a Comment

0 Comments

Top Post Ad

Below Post Ad