Type Here to Get Search Results !

Bottom Ad

ഷാഹുല്‍ ഹമീദ് വധം; ഒരു പ്രതി ദല്‍ഹിയില്‍ പിടിയില്‍

ഉദുമ (www.evisionnews.in): ചിത്താരി മുക്കൂട് സ്വദേശിയും പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായിരുന്ന ഷാഹുല്‍ ഹമീദിനെ കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതി ന്യൂദല്‍ഹിയില്‍ പിടിയിലായി. ഉദുമ പാക്യാര സ്വദേശിയായ ഷാഹിദാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന ഷാഹിദ് ഗള്‍ഫിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പില്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ യുവാവിനെ തടഞ്ഞു വെക്കുകയായിരുന്നു. 

ഒളിവിലുള്ള പ്രതികള്‍ രാജ്യം വിടാതാരിക്കാന്‍ ബേക്കല്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കുകയും വിവരം രാജ്യത്തെ എല്ലാ വിമാനത്താവള എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷാഹിദിനെ ബേക്കലിലേക്ക് കൊണ്ടുവരാന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ, പി.നാരായണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ന്യൂദല്‍ഹിയിലേക്ക് തിരിച്ചു. ഷാഹുല്‍ ഹമീദ് വധക്കേസില്‍ നേരത്തെ നാല് പേര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ മൊത്തം എട്ട് പ്രതികളാണുള്ളത്. 

ഒളിവില്‍ കഴിയുന്ന നാല് പ്രതികളെ പിടികൂടാന്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്‍, ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ് ഐ പി നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചിലും അന്വേഷണവും നടത്തി വരുന്നതിനിടയിലാണ് ഒരു പ്രതികൂടി പോലീസ് വലയിലാകുന്നത്. മെയ് 11 ന് രാത്രി ബന്ധുവിന്റെ മരണ വീട്ടിലേക്ക് സഹോദരന്‍ ബാദുഷയോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഷാഹുല്‍ ഹമീദിനെ ഗ്രീന്‍വുഡ് പിക് സ്‌കൂള്‍ പരിസരത്ത് റോഡില്‍ തടഞ്ഞ് നിര്‍ത്തി എട്ടംഗ സംഘം തടക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബാദുഷയും അക്രമത്തിനിരയായിരുന്നു.



Keywords: kasaragod-news-arrest-shahul-hameed-murder-case-news

Post a Comment

0 Comments

Top Post Ad

Below Post Ad