Type Here to Get Search Results !

Bottom Ad

യുവതികള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടുന്ന സംഘത്തിനെതിരെ അന്വേഷണം

evisionnnews

ഉപ്പള: (www.evisoinnews.in) യുവതികളോടൊപ്പം നിര്‍ത്തി ഫോേട്ടായെടുത്ത് 'ബ്ലാക്ക്‌മെയിലിംഗ് ചെയ്ത് പണം തട്ടുന്ന സംഘത്തിനെതിരെ മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി.ഉപ്പളയിലെ പത്തംഗസംഘമാണ് രണ്ട് സ്ത്രീകളെയും രണ്ട് യുവാക്കളെയും ഭീഷണിപ്പെടുത്തുന്നത്. ഇവരില്‍ നിന്ന് 30,000 രൂപയും മൂന്ന് മൊബൈല്‍ഫോണുകളും സംഘം തട്ടിയെടുത്തിട്ടുണ്ട്. 75,000 രൂപ കൂടി വേണമെന്നാവശ്യപ്പെട്ട് സംഘം ഭീഷണി തുടരുകയാണ്. 

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്കാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് യുവതികളെയും രണ്ട് യുവാക്കളെയും ഉപ്പള ഹിദായത്ത് ബസാറിനടുത്ത പെട്രോള്‍ പമ്പിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുവന്നാണ് ഭീഷണിപ്പെടുത്തിയത്. സൗഹൃദം നടിച്ച് ഒരു യുവാവാണ് യുവതികളെയും യുവാക്കളെയും വീട്ടിലെത്തിച്ചത്. ഇതിനിടയില്‍ ഇവര്‍ അറിയാതെ കൂട്ടിക്കൊണ്ടുവന്ന യുവാവ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ വീട് വളഞ്ഞ് യുവതികളോടൊപ്പം നിര്‍ത്തി യുവാക്കളുടെ ഫോട്ടോയെടുക്കുകയും പണം തന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. കാറിലും ബൈക്കിലുമെത്തിയ പത്തംഗ സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Keywords: Uppala-cheating-team-manjeshwaram-police

Post a Comment

0 Comments

Top Post Ad

Below Post Ad