ആദൂര്‍:(www.evisionnews.in) മതപരിവര്‍ത്തനം നടത്താന്‍ എത്തിയതാണെന്നാരോപിച്ച് ക്രിസ്ത്യന്‍ മിഷനറിമാരെ സംഘം ചേര്ന്ന് മര്‍ദ്ദിച്ചു. ബുധനാഴ്ച വൈകുന്നേരം ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂരിലാണ് സംഭവം.
ബെള്ളൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഹൈന്ദവഗൃഹങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന 10 ഓളം വരുന്ന ക്രിസ്ത്യന്‍ മിഷനറിമാരെ നാട്ടുകാര്‍ തടയുകയായിരുന്നു. ഇതിനിടയില്‍ ചിലര്‍ മിഷനറിമാരെ മര്‍ദ്ദിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ആദൂര്‍ സി ഐ എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി നാട്ടുകാരെ പിന്തിരിപ്പിക്കുകയും മിഷനറിമാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച കെ എല്‍ 14 എം 5487 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേ സമയം രേഖാമൂലം ആരും പരാതി നല്‍കാതിരുന്നതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന പോലീസ് പറഞ്ഞു.
keywords : kasargod-bellur-missionary-work-police-car-christian

Post a Comment
0 Comments