Type Here to Get Search Results !

Bottom Ad

വോട്ടര്‍ ഐഡി ഹെല്‍പ്ഡസ്‌കുമായി യുവ കൂട്ടായ്മ


ചിത്താരി: (www.evisionnews.in) വോട്ടര്‍ ലിസ്റ്റില്‍ പേര്‍ ചേര്‍ക്കാന്‍ നോര്‍ത്ത് ചിത്താരിയിലെ യുവകൂട്ടായ്മ നോര്‍ത്ത് ചിത്താരി അസീസിയ്യാ മദ്‌റസയില്‍ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. ചിത്താരി ഹസീന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഹെല്‍പ് ഡസ്‌ക് സംഘടിപ്പിക്കുന്നത്. ജെ.സി.സി പ്രസിഡന്റ് ആസിഫ് സി.കെ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിനു പേരാണ് കഴിഞ്ഞ ദിവസം വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാനെത്തിയത്. ഹസീന ക്ലബ്ബ് പ്രസിഡന്റ് ഹമീദ് പി.വി, സെക്രട്ടറി സലീം ബാരിക്കാട്, റശീദ് ചിത്താരി, ജബ്ബാര്‍ ചിത്താരി, ഹാരിസ് റഹ്മാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Chitari-voter-id-help-desk

Post a Comment

0 Comments

Top Post Ad

Below Post Ad