Type Here to Get Search Results !

Bottom Ad

മലിനജലം റോഡിലേക്കൊഴുകുന്നു: ആരോഗ്യവകുപ്പ് അധികൃതരെ നാട്ടുകാര്‍ ഉപരോധിച്ചു

evisionnews

ഉപ്പള (www.evisionnews.in); സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തില്‍ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകുന്നതായി പരാതി. ഇതു സംബന്ധിച്ച് പരിശോധനയ്‌ക്കെത്തിയ ആരോഗ്യവകുപ്പ് അധികൃതരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് ഉപരോധിച്ചു. മഞ്ചേശ്വരം റെയില്‍വെ സ്‌റ്റേഷന് സമീപത്തെ രാം ജംഗ്ഷനിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, വാടക വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറന്തള്ളുന്ന മലിനജലമാണ് പ്രദേശവാസികള്‍ ബസ് കാത്തിരിക്കുന്ന റോഡരുകിലേക്ക് ഒലിച്ചിറങ്ങുന്നത്.

മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് കെട്ടിട നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി കൊടുത്തതെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. നാടുംനഗരവും പകര്‍ച്ച വ്യാധി ഭീഷണിയാകുന്നതിനിടയിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിലും ഓട്ടോ സ്റ്റാന്റിലും മലിനജലം കെട്ടിനില്‍ക്കുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും കൂടുതല്‍ ആശങ്കയിലാക്കുകയാണ്. എന്നാല്‍ ഇത് പഞ്ചായത്തിന്റെ അധികാര പരിധിയിലാണെന്നാണ് ഇതു സംബന്ധിച്ച് പരിശോധയ്‌ക്കെത്തിയ ആരോഗ്യ വകുപ്പ് അധികൃതരുടെ മറുപടി. നാട്ടുകാരുടെ പ്രശ്‌നത്തിന് പഞ്ചായത്ത് ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹാര നടപടികള്‍ കൈകൊള്ളണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.


Keywords: Kasaragod-news-uppala-news-malinajalam-wastage-health-officers

Post a Comment

0 Comments

Top Post Ad

Below Post Ad