Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് കല്ലങ്കൈ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകി

evisionnews

മൊഗ്രാൽ പുത്തൂർ :(www.evisionnews.in) കല്ലങ്കൈ എ.എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് കസേരയും നൽകി കല്ലങ്കൈ ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മാതൃകയായി. ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതി പ്രകാരമാണ് നൽകിയത്.പഠനോപകരണങ്ങൾ പി.ടി.എ. പ്രസിഡണ്റ്റും ശാഖാ യൂത്ത് ലീഗ് പ്രസിഡണ്റ്റുമായ അബ്ദുൽ റഹിമാൻ കല്ലങ്കടി , സ്കൂൾ ഹെഡ്മിസ്ട്രസ് യമുന എന്നിവർ ചേർന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയെ ഏൽപിച്ചു. കസേര വിതരണം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്റ്റ് മുനീർ ഹാജിയും വിതരണം ചെയ്തു. കല്ലങ്കൈ സ്കൂളിലേക്ക് കമ്പ്യൂട്ടർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കമ്മിറ്റി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.ക്ക് നിവേദനവും നൽകി. കഴിഞ്ഞ വര്‍ഷവും കല്ലങ്കൈ സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍ നല്‍ക്കി മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം ഉസ്മാൻ കല്ലങ്കൈ , ജാഫർ , ദിൽഷാദ് , ഫൈസൽ , സിറാജ് പോസ്റ്റ് , സവാദ്, തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സിദ്ധിക്ക് ബേക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹിമാൻ കല്ലങ്കടി സ്വാഗതവും ഹെഡ്മിസ്ട്രസ് യമുന നന്ദിയും പറഞ്ഞു.

Keywords :Kallangai-ALP school-muslim youth league-Books-na nellikkunnu mla

Post a Comment

0 Comments

Top Post Ad

Below Post Ad