കാസര്‍കോട് (www.evisionnews.in): ചെമ്പരിക്ക തുരങ്കത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കുമ്പള ബംബ്രാണ സ്വദേശി സി.എ അബ്ദുല്ല (58)യാണ് മരിച്ചത്. അബ്ദുല്ലയെ ജനറല്‍ ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
അതേസമയം രണ്ടാമത്തെ മൃതദേഹം ആരുടെതാണെന്ന് വ്യക്തമായിട്ടില്ല. അബ്ദുല്ലയുടെ സുഹൃത്തായിരിക്കാമെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. പാളം മുറിച്ച് കടക്കവെ രണ്ടുപേരെയും ബാവുനഗര്‍ കൊച്ചുവേളി എക്‌സ്പ്രസാണ് ഇടിച്ചത്. രണ്ട് മൃതദേഹങ്ങളും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖദീജയാണ് അബ്ദുല്ലയുടെ ഭാര്യ. രിഫാഹി, റഫീഖ്, സുഹ്‌റ, മിസിരിയ എന്നിവര്‍ മക്കളാണ്.
Keywords: Kasaragod-news-accident-died-on-the-spot-identified-one-chembarikka

Post a Comment
0 Comments