കാസര്‍കോട് (www.evisionnews.in): യാത്രക്കാരനോട് വാടക കുറച്ച് പറഞ്ഞതിന് ടാക്‌സി ഡ്രൈവറെ ഓട്ടോ ഡ്രൈവര്‍മാര്‍ വളഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിന് എത്തിയ ഒരു യാത്രക്കാരന്‍ പൈക്ക അര്‍ളടുക്കയിലേക്കുള്ള വാടക ചോദിച്ചപ്പോള്‍ 400 രൂപയാകുമെന്ന് പറഞ്ഞുവത്രെ. പിന്നീട് ഇയാള്‍ തളങ്കര സ്വദേശി അബ്ദുസമദിനെ സമീപിച്ചപ്പോള്‍ 320 രൂപക്ക് കൊണ്ടുവിടാമെന്ന് അറിയിച്ചതോടെയാണ് പത്തോളം ഓട്ടോ ഡ്രൈവര്‍മാര്‍ വളഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി.
Keywords: Kasaragod-news-auto-driver-news-threat
Post a Comment
0 Comments