Type Here to Get Search Results !

Bottom Ad

അരുവിക്കരയില്‍ മികച്ച പോളിംഗ്: ആദ്യ നാല് മണിക്കൂറില്‍ 34ശതമാനം പോളിംഗ്


തിരുവനന്തപുരം (www.evisionnews.in): അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ്. ആദ്യ നാല് മണിക്കൂറില്‍ 34 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. എല്ലാ ബൂത്തുകളിലും നീണ്ട നിരയാണ് കാണുന്നത്. കൂടുതല്‍ ആളുകള്‍ വേട്ട് രേഖപ്പെടുത്താന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് അരുവിക്കര, വിതുര, പൂവച്ചല്‍, ആര്യനാട് എന്നീ പഞ്ചായത്തുകളിലാണ്. 

ആദ്യമണിക്കൂറില്‍ പുരുഷന്‍മാരാണ് കൂടുതല്‍ വോട്ടുചെയ്യാന്‍ എത്തിയതെങ്കില്‍ പിന്നീട് സ്ത്രീകളും എത്തിത്തുടങ്ങുകയായിരുന്നു. എല്ലാ ബൂത്തുകളിലും നീണ്ട നിരയാണ് ഉള്ളത്. ഓരോ നിരയിലും മുപ്പതോളം പേര്‍ തുടരുകയാണ്. മഴ നേരിയ തോതില്‍ മാത്രമുള്ളതിനാല്‍ പോളിംഗ് ശതമാനം വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ കണ്‍ക്കിലെടുത്ത് രാവിലെ തന്നെ കൂടുതല്‍ ആളുകള്‍ ബൂത്തിലേക്ക് എത്തുകയാണ്.

വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. എട്ടു പഞ്ചായത്തുകളിലായി 154 ബൂത്തുകളാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ആറു മണിയോടെ മോക്ക് പോളിംഗാണ് വോട്ടെടുപ്പ് നടപടികള്‍ക്കു തുടക്കം കുറിച്ചത്. കനത്ത സുരക്ഷയിലാണ് അരുവിക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 16 സ്ഥാനാര്‍ത്ഥികളാണ് അരുവിക്കരയില്‍ ജനവിധി തേടുന്നത്.


Keywords: trivandrapuram-kerala-news-polling-news-aruvikkara-mandalam

Post a Comment

0 Comments

Top Post Ad

Below Post Ad