മിര്‍പൂര്‍: (www.evisionnews.in)ബംഗ്ലാദേശിനോടേറ്റ ചരിത്രപരമായ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. മിര്‍പൂരില്‍ രണ്ടാം ഏകദിനത്തിന് ശേഷം വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.
ടീമിന്റെ മോശം പ്രകടനത്തിന് കാരണം താനാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണ്. ഇന്ത്യന്‍ ടീമിന്റെ മോശം സമയങ്ങളിലെല്ലാം എപ്പോഴും ഉത്തരവാദി ഞാനാണ്. എന്ത് സംഭവിച്ചാലും കാരണം താനാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ പരിഹാസ രൂപേണയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ധോണി പറഞ്ഞു.
ക്രിക്കറ്റിനെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്. ഇന്ത്യയുടെ വിജയമ മാത്രം ആഗ്രഹിക്കുന്ന താരമാണ് ഞാന്‍. അതിനാല്‍ നായക സ്ഥാനത്തിന് പ്രസക്തിയില്ലെന്നും ധോണി പറഞ്ഞു.

Post a Comment
0 Comments