Type Here to Get Search Results !

Bottom Ad

ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട് (www.evisionnews.in): ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് പുല്ലൂര്‍ തട്ടുമ്മല്‍ സ്വദേശി ശരത്തിനെ(18)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പുല്ലൂരിലാണ് അപകടം.

കാഞ്ഞങ്ങാട്ട് നിന്ന് ബൈക്കില്‍ തിരിച്ചുവരികയായിരുന്ന ശരത്തിനെ എതിരെവരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതാത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ശരത്തിനെ വിവരമറിഞ്ഞെത്തിയ പോലീസ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും തുടര്‍ന്ന് നില ഗുരതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന ശരത്തിന് ഇപ്പോഴും ബോധംവീണ്ടുകിട്ടിയിട്ടില്ല.



Keywords: Karasagod-bike-lorry-accident-hospital

Post a Comment

0 Comments

Top Post Ad

Below Post Ad