കാസര്‍കോട്: (www.evisionnews.in) ലഹരിയുടെ വ്യാപനം കലാലയ പരിസരങ്ങളില്‍ നിന്ന് തുടച്ചുമാറ്റാന്‍ അധികൃതര്‍ ശ്രദ്ധപുലര്‍ത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. പക്വതയെത്തുന്നതിനു മുമ്പേ പുതുതലമുറയെ ലഹരിക്ക് ആസക്തമാക്കണമെന്ന നീഗൂഢ ലക്ഷ്യത്തോടെ കാമ്പസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ടതുണ്ട്. വിവിധതരം മിഠായികളിലും പാനീയങ്ങളിലും ലഹരി പദാര്‍ഥങ്ങള്‍ ചേര്‍ത്ത് കച്ചവടം നടക്കുന്നു. ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും പറഞ്ഞു.
Keywords: kasaragod-skssf-cigarettes-panmasala-drugs

Post a Comment
0 Comments