Type Here to Get Search Results !

Bottom Ad

സാഫല്യം പദ്ധതി 10 വീടുകള്‍ നവംബറില്‍ ഉദ്ഘാടനം ചെയ്യും


കാസര്‍കോട്‌ :(www.evisionnews.in)സാഫല്യം പദ്ധതി പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളില്‍ ആദ്യ പത്തു വീടുകളുടെ ഉദ്ഘാടനം നവംബറില്‍ നടത്തും. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. പദ്ധതിക്കായി പരപ്പ, എണ്‍മകജെ പുല്ലൂര്‍ വില്ലേജുകളില്‍ ഭൂമി കണ്ടെത്തും.  ഈ വില്ലേജുകളിലെ ഭൂമി പരിശോധിക്കും. വീടും ഭൂമിയും ഇല്ലാത്ത 100 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് സാഫല്യം പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ജനസമ്പര്‍ക്ക പരിപാടിയില്‍ വെച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്കായി 25 ശതമാനം അതാത് പഞ്ചായത്തും 25 ശതമാനം സര്‍ക്കാറും ബാക്കി 50 ശതമാനം സന്നദ്ധ സംഘടനയും ചെലവഴിക്കാനായിരുന്നു ധാരണ. പദ്ധതി പൂര്‍ത്തിയാക്കാന്‍ സായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള മുമ്പോട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം കണ്ടെത്തി നല്‍കുന്ന 5 ഏക്കറില്‍ ട്രസ്റ്റ് 100 വീടുകളും നിര്‍മ്മിച്ചു നല്‍കും. 500 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവുളള വീടിന് രണ്ട് മുറികളും അടുക്കളയും കക്കൂസും ഉണ്ടാകും. ഇതിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററും കുട്ടികള്‍ക്കുളള പാര്‍ക്കും നിര്‍മ്മിക്കും. അര്‍ഹരുടെ പേര് വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം നല്‍കാന്‍ ജില്ലാ കളക്ടര്‍ അതാത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ എ ഡി എം എച്ച് ദിനേശന്‍, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. പി ബാലകൃഷ്ണന്‍ നായര്‍, സെല്‍ അസി നോഡല്‍ ഓഫീസര്‍ ഡോ മുഹമ്മദ് അഷീല്‍ തഹസില്‍ദാര്‍മാരായ കെ. അംബുജാക്ഷന്‍, കെ. രവികുമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ അരവിന്ദാക്ഷന്‍, സുപ്രിയ അജിത്കുമാര്‍, എം, ബാലകൃഷ്ണന്‍, എ.കെ കുശല, പി.പി നസീമ, ജെ.എസ് സോമശേഖര്‍, ജി ഹസൈനാര്‍, കേരള സായി ഓര്‍ഫനേജ് ട്രസ്റ്റ് ചെയര്‍മാന്‍ കെ ആനന്ദ് കുമാര്‍ ജില്ലാ സെക്രട്ടറി കെ മധുസൂദനന്‍, ഭാരവാഹികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords : Safalyam-House-Collectrate-Panchayath

Post a Comment

0 Comments

Top Post Ad

Below Post Ad