ന്യൂഡല്‍ഹി (www.evisionnews.in): അറിയപ്പെടുന്ന സെല്‍ഫിപ്രിയനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെല്‍ഫി ആവശ്യവുമായെത്തുന്ന ആരെയും നിരാശരാക്കാറുമില്ല അദ്ദേഹം. എന്നാല്‍, രാജ്പഥിലെ യോഗവേദിയില്‍ സെല്‍ഫിയെടുക്കാനെത്തിയ യുവതിയെ അദ്ദേഹം വിലക്കി. ചടങ്ങിനെത്തിയവരെ അഭിസംബോധനചെയ്തശേഷം വേദിയില്‍നിന്നിറങ്ങി യോഗാഭ്യാസത്തിനു നേതൃത്വംനല്‍കാനെത്തിയപ്പോഴാണ് യുവതി സെല്‍ഫിയെടുക്കാന്‍ മോദിക്കരികിലെത്തിയത്.
എന്നാല്‍, യുവതിയുടെ ആവശ്യം അദ്ദേഹം കൈകൂപ്പി നിഷേധിച്ചു. മോദി യോഗചെയ്യാന്‍ തുടങ്ങിയപ്പോള്‍, യുവതി സുഹൃത്തിനൊപ്പമെത്തി അദ്ദേഹത്തിന്റെ പിറകിലായിരുന്ന് യോഗചെയ്യാന്‍ തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരെത്തി അവരെ അവിടെനിന്നു മാറ്റി. മറ്റൊരാളും മോദിക്കടുത്തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളെയും ഉദ്യോഗസ്ഥര്‍ ഓടിച്ചുവിട്ടു.


Post a Comment
0 Comments