Type Here to Get Search Results !

Bottom Ad

61 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനസമിതിയുടെ അംഗീകാരം


കാസര്‍കോട്:(www.evisionnews.in)നടപ്പ് സാമ്പത്തികവര്‍ഷം ജില്ലയിലെ പട്ടിവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനും പ്രാക്തന ഗോത്രവിഭാഗമായ കൊറഗരുടെ ഉന്നമനത്തിനും ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിനും 61 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സമിതി അംഗീകാരം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പട്ടിവകവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിന് വേണ്ടി പട്ടികവര്‍ഗ്ഗ ഉപപദ്ധതിക്കുളള പ്രത്യേക കേന്ദ്രധനസഹായമായ 30 ലക്ഷം രൂപ ഉപയോഗിച്ച് 15 പദ്ധതികളാണ് നടപ്പ് സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്നത്. ആകെ 128 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി പ്രകാരം റബ്ബര്‍കൃഷി. പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, തെങ്ങ് കൃഷി, നെല്‍കൃഷി, വാഴകൃഷി, ടൈലറിംഗ് യൂണിറ്റ് , കൂട്ടവട്ടി നിര്‍മ്മാണം തുടങ്ങിയവ ആരംഭിക്കുന്നതിന് ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കും. 
അടിയ പണിയ പാക്കേജില്‍ ഉള്‍പ്പെടുത്തിയ 16 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കും ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സമിതിയുടെ അംഗീകാരം ലഭിച്ചു. ജില്ലയിലെ പ്രാക്തനാ ഗോത്രവിഭാഗമായ കൊറഗരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടാണ് പാക്കേജിന് കീഴില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതി യിലൂടെ സ്‌കൂളില്‍ നിന്നുളള കൊറഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും കൂടുതല്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും വിദ്യാഭ്യാസ പ്രോത്സാഹന പരിപാടി നടപ്പിലാക്കും. ഹയര്‍സെക്കണ്ടറി ബിരുദം, ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ ടെക്സ്റ്റ് ബുക്ക് , യൂണിഫോം എന്നിവയും പദ്ധതിയിലൂടെ ലഭ്യമാക്കും. ബദിയടുക്ക പഞ്ചായത്തിലെ കാര്യാട്, കൊറഗ കോളനിയിലെ കമ്മ്യൂണിറ്റി ഹാളില്‍ ഫര്‍ണ്ണിച്ചര്‍ വിതരണം ചെയ്യുകയും മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ പേരൂര്‍, ഗേരുക്കട്ട പട്ടികവര്‍ഗ്ഗ കോളനിയിലെ കൊറഗ യുവതികള്‍ക്ക് ് സ്വയംതൊഴില്‍ സംരംഭമായി തയ്യല്‍മെഷിനും വിതരണം ചെയ്യും. എണ്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലെ 20 കൊറഗ കുടുംബങ്ങളുടെ വീടുകളുടെ പുനരുദ്ധാരണത്തിനും സാമ്പത്തിക സഹായം നല്‍കും.
സമിതി അംഗീകരിച്ച ഭക്ഷ്യസുരക്ഷാപദ്ധതി പ്രകാരം പരമാവധി 360 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുളള മാസങ്ങളില്‍ അരി ഉള്‍പ്പെടെയുളള ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യും ഇതിനുവേണ്ടി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുളളത്. നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ ജ്യോതിസ് ജഗന്നാഥ്, മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എം ജയകുമാര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ വി.ഡി സദാനന്ദന്‍, പട്ടികജാതി വികസന ഓഫീസര്‍ പി. ഇബ്രാഹിം, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ പി. ശാന്ത, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ കെ. മധൂസൂദനന്‍, കെ.എം പ്രസന്ന, എം. ധനലക്ഷ്മി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

Keywords :sc-st-food-safety-koraga-collectrate



Post a Comment

0 Comments

Top Post Ad

Below Post Ad