Type Here to Get Search Results !

Bottom Ad

മദ്യലഹരിയില്‍ വാഹനമോടിച്ച യുവതിയെ പോലിസ് പിടിച്ചപ്പോള്‍ കാറില്‍ പൂട്ടിയിരുന്നു: വിന്റോഗ്ലാസ് തകര്‍ത്ത് ഡോര്‍തുറപ്പിച്ചു

മുംബൈ (www.evisionnews.in): മദ്യലഹരിയില്‍ വാഹനമോടിച്ച യുവതിയെ പോലീസ് പിടിച്ചപ്പോള്‍ അവര്‍ മണിക്കൂറുകളോളം കാറില്‍ പൂട്ടിയിരുന്നത് പോലീസുകാരെ വട്ടം കറക്കി. കഴിഞ്ഞദിവസം രാത്രി മുംബൈയിലെ ബാന്ദ്രയിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവം അരങ്ങേറിയത്.

മദ്യപിച്ച് വാഹനമോടിച്ചു വന്ന യുവതിയെ ബാന്ദ്രയുടെ പ്രാന്തപ്രദേശത്ത് വച്ചാണ് പോാലീസ് തടഞ്ഞ് നിര്‍ത്തിയത്. പരിശോധനയില്‍ അളവിലധികം മദ്യം യുവതി കഴിച്ചിരുന്നതായി കണ്ടെത്തി. എന്നാല്‍ പെട്ടെന്ന് യുവതി ഓടി തന്റെ കാറില്‍ കയറി അകത്ത് നിന്നും പൂട്ടുകയായിരുന്നു. പിന്നീട് രണ്ട് മണിക്കൂറോളം സമയം ഇവര്‍ ഉച്ചത്തില്‍ സ്റ്റീരിയോ വച്ച് കാറിനുള്ളില്‍ ഇരുന്നു. ഇടയ്ക്ക് അവര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.

ഒടുവില്‍ കാറിന്റെ ജനല്‍ ചില്ല് തകര്‍ത്ത് ബലമായി പോലീസ് കാറിന്റെ ഡോര്‍ തുറപ്പിക്കുകയായിരുന്നു. കാറിനുള്ളില്‍ നിന്നും സിഗററ്റ് കുറ്റികളും ഡിസ്‌പോസിബിള്‍ ഗ്ലാസുകളും കണ്ടെത്തി. യുവതിയെ കാറില്‍ നിന്നും പുറത്തിറക്കാന്‍ ശ്രമിച്ച വനിതാ പോലീസിന്റെ പിടിയില്‍ നിന്നും അവര്‍ രക്ഷപെടാന്‍ ശ്രമിച്ചു. സംഭവം പകര്‍ത്താനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ ഇവരെ പിന്നീട് വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. വിട്ടയക്കും മുന്പ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മദ്യലഹരിയില്‍ അഭിഭാഷക ഓടിച്ച ഓഡി കാര്‍ ടാക്‌സിയുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പട്ടണത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ കര്‍ശനമായ പരിശോധനയുണ്ടാകുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.


Keywords: bombay-news-car-drive-case-reg-car-police-windowglass

Post a Comment

0 Comments

Top Post Ad

Below Post Ad