ഉദുമ (www.evisionnews.in): മാങ്ങാട് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ബാര ആര്യടുക്കത്തെ സുധീഷ് (19), ബിനു (25), വിജീഷ് (20) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ. പി.നാരായണനും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിന് രാത്രിയുണ്ടായ കോണ്‍ഗ്രസ്-സി.പി.എം. സംഘര്‍ഷത്തിനിടെ പോലീസിനെ അക്രമിച്ചതിനും ജീപ്പ് തകര്‍ക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതില്‍ സുധീഷും വിജീഷും ഓരോ കേസിലും ബിനു രണ്ട് കേസിലും പ്രതിയാണ്. മാങ്ങാട് സംഘര്‍ഷത്തില്‍ പ്രതികളായ മറ്റു കോണ്‍ഗ്രസ്, സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kasaragod-news-arrest-police-bekal-police-remand

Post a Comment
0 Comments