തിരുവനന്തപുരം:(www.evisionnews.in) പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിന്‍െറ ആദ്യ ഘട്ടത്തില്‍ 2,01,781 അപേക്ഷകര്‍ക്ക് അലോട്ട്മെന്‍റ്. ലിസ്റ്റ് ചൊവ്വാഴ്ച രാവിലെ പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശം ചൊവ്വാഴ്ച മുതല്‍ 18 വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങള്‍ www.hscap.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.
അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികളെല്ലാം 18ന് അഞ്ച് മണിക്ക് മുമ്പ് പ്രവേശം നേടണം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്‍റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശമോ സ്ഥിര പ്രവേശമോ നേടാം. താല്‍ക്കാലിക പ്രവേശത്തിന് ഫീസടയ്ക്കേണ്ടതില്ല. താല്‍ക്കാലിക പ്രവേശം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷ പ്രവേശം നേടുന്ന സ്കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്മെന്‍റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെന്‍റുകള്‍ക്കായി കാത്തിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.ഇക്കൊല്ലം ഏകജാലക രീതിയിലൂടെ പ്ളസ് വണ്‍ പ്രവേശത്തിന് ആദ്യ ഘട്ടത്തില്‍ ആകെ 5,18,353 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പഠനത്തിന് ലഭ്യമായ 3,61,430 സീറ്റുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമുള്ള 2,41,589 മെരിറ്റ് സീറ്റുകളിലേക്കാണ് ഏകജാലകരീതിയില്‍ പ്രവേശം നടത്തുന്നത്. ബാക്കിയുള്ളത് എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ്/കമ്യൂണിറ്റി ക്വോട്ട സീറ്റുകളും അണ്‍എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളുമാണ്.
സംസ്ഥാനത്താകെ പട്ടികജാതി- വര്‍ഗ സംവരണ സീറ്റുകളില്‍ 39,808 ഒഴിവുണ്ട്. മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റില്‍ ഈ ഒഴിവുകളിലേക്ക് ആദ്യം ഒ.ഇ.സി വിഭാഗത്തെ പരിഗണിക്കും. ഇതിനുശേഷവും ഒഴിവുണ്ടെങ്കില്‍ അത്തരം സീറ്റുകളെ പൊതു മെരിറ്റ് സീറ്റുകളായി പരിഗണിച്ച് ഒ.ബി.സിയിലെ ഈഴവ, മുസ്ലിം, ലത്തീന്‍ കത്തോലിക്ക, എസ്.ഐ.യു.സി, ആംഗ്ളോ ഇന്ത്യന്‍, മറ്റ് പിന്നാക്ക ക്രിസ്ത്യന്‍, മറ്റ് പിന്നാക്ക ഹിന്ദു, വിശ്വകര്‍മ അനുബന്ധ വിഭാഗങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ അവര്‍ക്ക് ലഭിക്കുന്ന സംവരണ ശതമാനപ്രകാരവും അവശേഷിക്കുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനും നല്‍കും.
രണ്ടാമത്തെ അലോട്ട്മെന്‍റിനുശേഷം സപ്ളിമെന്‍ററി അലോട്ട്മെന്‍റിനായി ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവരുടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ഇക്കൊല്ലം പ്ളസ് വണ്‍ പ്രവേശത്തിന് അപേക്ഷിച്ച ഭിന്നശേഷി വിഭാഗത്തിലെ എല്ലാ അപേക്ഷകര്‍ക്കും ആവശ്യപ്പെട്ട ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്മെന്‍റ് നല്‍കി. ഇതിനായി ആവശ്യമുള്ള സ്കൂളുകളില്‍ അധിക സീറ്റ് അനുവദിച്ചിട്ടുണ്ട്.
സ്പോര്‍ട്സ് ക്വോട്ട ഒന്നാം സ്പെഷല്‍ അലോട്ട്മെന്‍റ് റിസള്‍ട്ട് ബുധനാഴ്ച രാവിലെ പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ 17നും 18നും ആയിരിക്കും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനടപടി പൂര്‍ത്തിയാക്കണമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
keywords:plusone-kerala-alotment-publish
Post a Comment
0 Comments