നീലേശ്വരം (www.evisionnews.in): ഇനി മുങ്ങി നടക്കാനാവില്ല. സ്‌കൂള്‍ കട്ടാക്കിയാല്‍ കാര്യം പാരന്റ് അലര്‍ട്ട് സംവിധാനം വഴി രക്ഷിതാവ് പിടികൂടും. മടിക്കൈ കക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പാരന്റ് അലര്‍ട്ട് എന്ന പുതിയ മെസേജ് സംവിധാനം ഒരുക്കിയത്. ഇതോടെ വിദ്യാര്‍ഥികള്‍ ക്ലാസിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ മൊബൈല്‍ ഫോണില്‍ മെസേജ് വഴി അറിയിക്കും.
ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആദ്യമാണിത്. ഹയര്‍സെക്കന്‍ഡറി ക്ലാസില്‍ രാവിലെ ഒമ്പതിന് ഹാജരെടുത്ത് കഴിഞ്ഞാല്‍ എത്താത്ത വിദ്യാര്‍ഥിയുടെ രക്ഷിതാവിന് സന്ദേശമെത്തും. അടുത്തവര്‍ഷം എല്ലാ ക്ലാസിലും വ്യാപിപ്പിക്കും.
Keywords; Kasaragod-news-school-alert-news-mobil-phone

Post a Comment
0 Comments