Type Here to Get Search Results !

Bottom Ad

പട്ടാപ്പകല്‍ കവര്‍ച്ച: കോഴിക്കടയില്‍ നിന്നും 40,000 രൂപ മോഷണംപോയി

കുമ്പള (www.evisionnews.in): കുമ്പളയില്‍ കോഴിക്കടയുടെ നിരപ്പലക നീക്കി 40,000 രൂപ കവര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആരിക്കാടിയിലെ കെ.പി മുനീറിന്റെ കടയിലാണ് മോഷണം നടന്നത്. 
കടയുടെ നിരപ്പലക വെച്ച് പൂട്ടാതെ ഉടമ ജുമുഅ നിസ്‌കാരത്തിന് പോയതായിരുന്നു. നിസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കടയിയിലെ മേശവലിപ്പില്‍ വെച്ചിരുന്ന 40,000 രൂപയും നഷ്ടപ്പെട്ടിരുന്നു. കുമ്പള പോലീസ് കേസെടുത്തു.



Keywords: Kasaragod-news-kumbla-news-jumua-chicken-stall

Post a Comment

0 Comments

Top Post Ad

Below Post Ad