കാസറഗോഡ്: (www.evisionnews.in) കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾക്കു സ്വീകരണവും പ്രീ മരിറ്റൽ കോഴ്സിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും 11 ന് ഇന്ദിരാനഗർ ഖുതുബി ഓഡിറ്റോറിയത്തിൽ നടക്കും.ഖുതുബി ട്രസ്റ്റിന് കീഴിൽ 89 വിദ്യാർത്ഥികളാണ് കോഴ്സ് പൂർത്തിയാക്കിയത്.
റഷീദ് അലി ശിഹാബ് തങ്ങൾകുള്ള സ്വീകരണ പരിപാടിയിൽ ഖുതുബി ട്രസ്റ്റ് ചെയർമാൻ എൻപിഎം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ അധ്യക്ഷത വഹിക്കും .മവദ്ദയിലെ വിദ്യാർത്ഥിനികൾ പുറത്തിറക്കുന്ന സ്ത്രിയാണ് സമ്പത്ത് എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും.
എൻപിഎം ഫസൽ ഹമീദ് കൊയമ്മ തങ്ങൾ പ്രാർത്ഥനയ്ക്ക് നേത്രത്വം നൽകും.ഉസ്താത് അബുഹന്നത്ത മൗലവി സ്വാഗതം പറയും.ട്രസ്റ്റ് രക്ഷാധികാരി പിബി അബ്ദുറസാഖ് എംഎൽഎ,സി ടി അഹമ്മദലി ,എം സി ഖമറുദീൻ,ടിഇ അബ്ദുള്ള,സിബി അബ്ദുള്ള ഹാജി,ബഷീർ ഫൈസി അൽ ഹാമിദ് ചെറുകുന്ന്,കെവി സലാം ഹാജി തളിപറമ്പ്,സിടി അബ്ദുൽഖാദർ ,ഇബ്രാഹിം നെല്ലിക്കട്ട,അഷ്‌റഫ് നയന്മാർമൂല,വോൾഗ അബ്ദുറഹിമാൻ ഹാജി,സമീർ നയന്മാർമൂല,മഹ്മൂദ് നയന്മാർമൂല പ്രസംഗിക്കും .
ഖുതുബി ട്രസ്റ്റ് വൈസ് ചെയർമാൻമാരായ എ അഹ്മദ് ഹാജി ,വോൾഗ അബ്ദുറഹ്മാൻ ഹാജി ,മഹ്മൂദ് നയന്മാർമൂല ,ഖാലിദ് പൊവ്വൽ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
keywords: panakad-sayyid-rasheed-ali-certificate

Post a Comment
0 Comments