കണ്ണൂര്‍: (www.evisionnews.in)നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ കണ്ണൂരില്‍ കാപ്പ കേസില്‍ അറസ്റ്റു ചെയ്തു. നാദാപുരം തെയ്യമ്പാടി ഇസ്മായിലാണ് (20) അറസ്റ്റിലായത്. ഇന്നലെ പാമ്പുരുത്തിയിലെ ഒളിത്താവളത്തില്‍നിന്ന് നാദാപുരം ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. വളപട്ടണം സി.ഐ കെ.വി. ബാബുവും സ്ഥലത്തത്തെിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതി രക്ഷപ്പെടാതിരിക്കാന്‍ അതീവ രഹസ്യമായായിരുന്നു പൊലീസ് നടപടി.
ഒന്നാം പ്രതിയായ ഇസ്മായിലിന്‍െറ പേരില്‍ പല കേസുകളിലായാണ് കാപ്പ ചുമത്തിയത്. ഷിബിന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. ആഴ്ചകളായി ഇയാള്‍ പാമ്പുരുത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇസ്മായിലിന്‍െറ പേരില്‍ 2009 സെപ്റ്റംബര്‍ 16നാണ് ആദ്യം കാപ്പ ചുമത്തിയത്. ഇയാളെ ഈ കേസില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2009 ഒക്ടോബര്‍ 12ന് നാദാപുരത്ത് ലീഗ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഷിബിന്‍ വധക്കേസില്‍ ഇസ്മായിലിന്‍െറ സഹോദരന്‍ മുനീര്‍ രണ്ടാംപ്രതിയാണ്. 2015 ജനുവരി 22നാണ് ഇസ്മായിലും സംഘവും ചേര്‍ന്ന് ഷിബിനെ നിഷ്ഠൂരമായി വധിച്ചത്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീധരന്‍, ലതീഷ്, രതീഷ്, രാജേഷ്, ബാലകൃഷ്ണന്‍, സദാനന്ദന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment
0 Comments