ബദിയടുക്ക (www.evisionnews.in): 50 ലിറ്റര്‍ സ്പിരിറ്റും 500 കുപ്പി വിദേശ മദ്യവും പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നീര്‍ച്ചാല്‍ രത്‌നഗിരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച നിലയില്‍ സ്പിരിറ്റും വിദേശ മദ്യവും കണ്ടെത്തിയത്.
കന്നാസുകളിലായി സൂക്ഷിച്ചുവെച്ചിരുന്ന 50 ലിറ്റര്‍ സ്പിരിറ്റും ബോക്‌സുകളിലാക്കി സൂക്ഷിച്ച 150 മില്ലിയുടെ 500 കുപ്പി കര്‍ണാടക നിര്‍മിത വിദേശമദ്യവുമാണ് പിടിച്ചത്. എക്‌സൈസ് സി.ഐ വിനോദ് ബി. നായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ സുരേഷ്, എം.വി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Keywords: Kasaragod-badiyadukka-news-sprit-news-found-in-neerchal

Post a Comment
0 Comments