Type Here to Get Search Results !

Bottom Ad

അക്ഷരോത്സവം ജില്ലാതല ഉദ്ഘാടനം ബോവിക്കാനത്ത്

കാസര്‍കോട് (www.evisionnews.in): കേരളം സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി മാറുന്നതിന്റെ ഭാഗമായി ജൂണ്‍ 7 സംസ്ഥാനം അക്ഷരോത്സവം എന്ന പേരില്‍ അതുല്യം രണ്ടാം ഘട്ടം നാലാംതരം തുല്യതാ പരീക്ഷ നടക്കുന്നു. ജില്ലയില്‍ സര്‍വേയിലൂടെ കണ്ടെത്തിയ നാലാംതരം തുല്യത വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത 9,000 പഠിതാക്കളില്‍ 7,000 ത്തില്‍ അധികം മുതിര്‍ന്ന പഠിതാക്കള്‍ 312 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതും. 

ജില്ലയിലെ സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ക്ലബ്ബുകള്‍, വായനശാലകള്‍, സാക്ഷരതാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരീക്ഷ. രാവിലെ 10.00 മുതല്‍ 11.15 വരെ മലയാളം അല്ലെങ്കില്‍ കന്നഡ, 11.30 മുതല്‍ 12.30 വരെ നമ്മളും നമുക്ക് ചുറ്റും, 12.40 മുതല്‍ 1.40 വരെ ഗണിതം, 2.30 മുതല്‍ 3.30 വരെ ഇംഗ്ലീഷ് പരീക്ഷാ വിഷയങ്ങള്‍. 

ജില്ലയില്‍ 1,500 പേര്‍ കന്നഡ ഭാഷയിലും പരീക്ഷ എഴുതുന്നു. 7,000 പഠിതാക്കളില്‍ 5,900 വനിതകളും,1100 പുരുഷന്‍മാരും,1,212 പട്ടികജാതിക്കാരും, 723 പട്ടികവര്‍ഗക്കാരും, 63 പ്രത്യേക പരീക്ഷ വേണ്ടവരും അക്ഷരോത്സവം എഴുതും. പരീക്ഷ എഴുതുന്ന പഠിതാക്കള്‍ക്ക് ഭക്ഷണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതു പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് നല്‍കുന്നത്. ജില്ലയിലെ അക്ഷരോത്സവം മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി. ശ്യാമളാദേവി മുതിര്‍ന്ന പഠിതാക്കള്‍ക്ക് ചോദ്യ പേപ്പര്‍ നല്‍കി ഉദ്ഘാടനം ചെയ്യും. 

കാറഡുക്ക പഞ്ചായത്തിലെ 91 വയസ്സുള്ള നാരായണിയമ്മയാണ് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന പഠിതാവ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങള്‍ മീഞ്ച പഞ്ചായത്തില്‍ എസ്.വി വി.സ്‌കൂളില്‍ 270 പഠിതാക്കളും,ബളാല്‍ പഞ്ചായത്തിലെ പുഞ്ച അംഗന്‍വാടിയില്‍ 120 പഠിതാക്കളുംപഞ്ചായത്തുകള്‍, മീഞ്ച ഗ്രാമ പഞ്ചായത്ത്- 350, ബളാല്‍ ഗ്രാമ പഞ്ചായത്തില്‍- 380 പഠിതാക്കളുമാണ് പരീക്ഷ എഴുതുന്നത്.

ജില്ലയില്‍ അക്ഷരോത്സവത്തിന് നേതൃത്വം കൊടുക്കുന്നതിനു സംസ്ഥാന സാക്ഷരതാമിഷന്‍ ഉദ്യോഗസ്ഥരായ ആര്‍. രമേഷ് കുമാര്‍, എം.ബി. സനല്‍ കുമാര്‍ എന്നിവരെ നിരീക്ഷകരായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വായനാ ദിനമായ ജൂണ് 19 ന് ജില്ലയെയും ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളെയും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിക്കും.


Keywords: Kasaragod-news-aksharolsavu-news-district-level-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad