കാസര്‍കോട് (www.evisionnews.in): നെഞ്ചുവേദനയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. അടുക്കത്ത്ബയലിലെ നാരായണന്റെ മകന്‍ വസന്തനാ(44)ണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പതിവുപോലെ സുഹൃത്തുക്കള്‍ക്കൊപ്പം മത്സ്യബന്ധനത്തിന് പോയതായിരുന്നു. എന്നാല്‍ ഇടയ്ക്കുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട വസന്തന്‍ അല്‍പസമയത്തിനകം മരിക്കുകയായിരുന്നു.
ഭാര്യ: ഷാജിത. മക്കള്‍: വര്‍ഷ, ഹര്‍ഷ, ദൃശ്യ. മരുമകന്‍: മഹേഷ് കുമാര്‍. സഹോദരങ്ങള്‍: നിര്‍മല, സാവിത്രി, വള്ളി, കൈരളി, ഹരിദാസന്‍.
Keywords:Kasaragod-news-fishing-news-vasandan-friday-morning

Post a Comment
0 Comments