Type Here to Get Search Results !

Bottom Ad

പനിച്ചുവിറച്ച് ജില്ല: കഴിഞ്ഞ ദിവസം പനിയുമായെത്തിയവരില്‍ 11 പേര്‍ക്ക് ഡെങ്കിപ്പനി

കാസര്‍കോട് (www.evisionnews.in) :കഴിഞ്ഞ ദിവസം പനിബാധിച്ച് ചികിത്സ തേടിയെത്തിയവരില്‍ 11പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. 764 പേരാണ് കഴിഞ്ഞ ദിവസം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിചികിത്സയ്‌ക്കെത്തിയത്. അതേസമയം ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 46 പേരില്‍  34 പേരെ കിടത്തി ചികിത്സ നിര്‍ദേശിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നുമുതലുള്ള കണക്കെടുത്താല്‍ 529 പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡെങ്കിപ്പനി ബാധിച്ചെത്തിയത്. ഇവിടത്തെ സ്വകാര്യ ആശുപത്രികളിലും മംഗലാപുരത്തെ ആശുപത്രികളിലും ചികിത്സതേടിയവരുടെ കണക്കുകള്‍കൂടിയാകുമ്പോള്‍ ഇതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാകും.

ജില്ലയില്‍ വിവിധ ഇടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ദിവസവും ആയിരക്കണക്കിനാളുകളാണ് പനിബാധിച്ച് എത്തുന്നതായാണ് വിവരം. ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ദിവസവും കൂടുതല്‍ പേര്‍ പനിയുമായി എത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച ചികിത്സയ്‌ക്കെത്തിയ 10 പേര്‍ക്ക് ഡെങ്കിപ്പനിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ രോഗികളുടെ വര്‍ധവ് കാരണം ആശുപത്രിയില്‍ നിന്നു തിരിയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. പല രോഗികളെയും കിടത്തിച്ചികിത്സിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതിനുള്ള സൗകര്യം ജനറല്‍ ആശുപത്രിയില്ലെന്നാണ് ചികിത്സയ്‌ക്കെത്തിയവര്‍ പറയുന്നത്. ഇതിനു പുറമെ മരുന്നു ക്ഷാമവും ഡോക്ടര്‍മാരുടെ കുറവുമെല്ലാം രോഗികളെ കഷ്ടപ്പെടുത്തുകയാണ്.

കാസര്‍കോട് നഗരസഭ, ചെമ്മനാട്, ഉദുമ, ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍, ബദിയടുക്ക, കുമ്പള, മൊഗ്രാല്‍പുത്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്ന് പനി ബാധിച്ച് കൂടുതല്‍ പേര്‍ ചികില്‍സ തേടിയെത്തുന്നത് ജനറല്‍ ആശുപത്രിയിലാണ്. ചെമ്മനാട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം ആറു പേര്‍ ഡെങ്കിപ്പനിയുമായി ആശുപത്രിയിലെത്തി. ഡെങ്കിപ്പനി പലയിടങ്ങളിലേക്കുമായി പടരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.



Keywords: Kasaragod-news-story-kdy-news-pani-dengu-dist




Post a Comment

0 Comments

Top Post Ad

Below Post Ad