Type Here to Get Search Results !

Bottom Ad

11ന് സ്വകാര്യ ബസ് പണിമുടക്ക്

കോഴിക്കോട് (www.evisionnews.in): ഈ മാസം 11ന് സ്വകാര്യ ബസുകള്‍ സൂചന പണിമുടക്ക് നടത്തും. ജൂലായ് ഒന്നു മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്താനും പ്രൈവറ്റ് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന മുപ്പത്തിയൊന്ന് റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് പെര്‍മിറ്റ് അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കോട്ടയം തേക്കടി, എറണാകുളം തേക്കടി ഉള്‍പ്പെടെ 31 റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് മാത്രം പെര്‍മിറ്റ് നല്‍കാ 2009ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ ചോദ്യം ചെയ്ത് സ്വകാര്യ ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതി ശരിവയ്ക്കുകയായിരുന്നു.



Keywords: Kerala-kozikkod-news-service-permitted-cordination

Post a Comment

0 Comments

Top Post Ad

Below Post Ad