Type Here to Get Search Results !

Bottom Ad

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്ന് പൊള്ളലേറ്റ യുവതി മരിച്ചു

മംഗലാപുരം (www.evisionnews.in): മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബെല്‍ത്തങ്ങാടി ഗോവന്ദറിലെ പുഷ്പാവതി (32) ആണ് മരിച്ചത്. 

മെയ് 22ന് വീട്ടിലെ അടുക്കളയില്‍ നിന്നാണ് പൊളളലേറ്റത്. ഗ്യാസ് സ്റ്റൗ ഓണ്‍ ചെയ്ത് തീ പിടിപ്പിക്കാനൊരുങ്ങുന്നതിനിടെ മൊബൈല്‍ ഫോണ്‍ ബൈല്ലടിക്കുന്നത് കേട്ട യുവതി അടുക്കളയില്‍ നിന്ന് തന്റെ മുറിയിലേക്ക് പോകുകയായിരുന്നു. പിന്നീട് ഫോണ്‍വിളി കഴിഞ്ഞ് അടുക്കളയില്‍ തിരിച്ചെത്തിയ യുവതി ലൈറ്റര്‍ കത്തിക്കുകയും തീ ആളി പടരുകയുമായിരുന്നു. 

ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ പുഷ്പാവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നില ഗുരുതരമാവുകയായിരുന്നു. 

പുഷ്പാവതിക്ക് രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് അച്യുത ഗൗഡ മംഗലാപുരത്തെ ഒരു വാഹന സര്‍വീസ് സെന്റില്‍ ജീവനക്കാരനാണ്.



Keywords: Karnataka-manglore-news-women-letter-mobile-phone

Post a Comment

0 Comments

Top Post Ad

Below Post Ad