Type Here to Get Search Results !

Bottom Ad

പെന്‍ഷന്‍ തുക നല്‍കണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനം: മൂന്നുപേര്‍ക്കെതിരെ കേസ്

ബദിയടുക്ക (www.evisionnews.in): പെന്‍ഷന്‍ തുക തല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയെ മര്‍ദ്ദിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്. പെര്‍ള മുംഗ്ലിക്കാനയിലെ രാമനായക്കിന്റെ മകള്‍ ലീലാവതി (35) ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ലീലാവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബന്ധുക്കളായ വിജയലക്ഷ്മി എന്ന രത്‌ന, സോമനായക്, രേവതി എന്നിവര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍പെട്ട ലീലാവതിക്ക് സാന്ത്വനം പദ്ധതിപ്രകാരം പ്രതിമാസം 1000 രൂപ ലഭിക്കുന്നുണ്ട്. ഈ തുക നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളായ മൂന്നുപേര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കഴുത്തിന് പിടിച്ച് ഞെരിക്കുകയും ചെയ്തുവെന്നാണ് പരാതി. 



Keywords: Kasaragod-badiyadukka-news-attack




Post a Comment

0 Comments

Top Post Ad

Below Post Ad