മുംബൈ (www.evisionnews.in): പശ്ചിമ മുംബൈയിലെ മലാഡിലുള്ള മല്‍വാണിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആശുപത്രിയിലുള്ള ഏഴുപേരുടെ സ്ഥിതി ഗുരുതരമാണ്. ബുധനാഴ്ച്ച രാത്രി മദ്യപിച്ചവരെ കടുത്ത വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മത്സ്യവിഭവങ്ങള്‍ക്ക് പേരുകേട്ട മല്‍വാണിയിലെ അക്‌സാ ബീച്ചിനടുത്തുള്ള ജുറാസിക് പാര്‍ക്കിലാണ് ദുരന്തമുണ്ടായത്. വിനോദത്തിനായി എത്തിയവരാണ് ദുരന്തത്തിനിരയായതെന്ന് മല്‍വാണി പോലീസ് പറഞ്ഞു. മരിച്ചവരില്‍ രണ്ടുപേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ജുറാസിക് പാര്‍ക്ക് പരിസരത്തെ ചേരിനിവാസിയാണ് മദ്യം വിറ്റത്. ഇയാള്‍ പിടിയിലായി. സംഭവത്തെക്കുറിച്ച് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
Keywords: National-bombai-juracic-parck-aksa-hospital-mumbai

Post a Comment
0 Comments