Type Here to Get Search Results !

Bottom Ad

ഇനി രഹസ്യ പ്രചാരണം; അരുവിക്കര നാളെ വിധിയെഴുതും

അരുവിക്കര (www.evisionnews.in): അരുവിക്കര നാളെ വിധി എഴുതും. ഇന്ന് നിശബ്ദ പ്രചാരണമാകും നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. സുരക്ഷയുടെ ഭാഗമായുള്ള കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ചും നടക്കും. ഇന്നലെ കനത്ത് പെയ്ത മഴയിലും ആവേശം ചോരാതെ സ്ഥാനാര്‍ത്ഥികളും അണികളും പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറുകളിലും ഇഞ്ചോടിഞ്ച് മത്സരിച്ചു. തികച്ചും അപ്രതീക്ഷിതമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ രംഗപ്രവേശം ഇടതുപക്ഷത്തിന് ആവേശമായി.

കുറ്റിച്ചലില്‍ നിന്നാണ് ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനത്തില്‍ വിഎസ് കയറിയത്. ആര്യനാട് വരെ നീണ്ട റോഡ് ഷോ തന്നെയായിരുന്നു കൊട്ടിക്കലാശത്തിന്റെ അരങ്ങ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥും മണ്ഡലത്തിലുടനീളം റോഡ്‌ഷോ നടത്തി. സുരേഷ് ഗോപിക്കൊപ്പമെത്തി ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

പിസി ജോര്‍ജിന്റെ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ഥി കെ ദാസും പി ഡി പി സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജും മണ്ഡലത്തിലുടനീളം സജീവമായി. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിനെത്തി. പാറിപ്പറക്കുന്ന പതാകകള്‍, പ്രചരണ വാഹനങ്ങള്‍, കലാരൂപങ്ങള്‍, വാദ്യമേളങ്ങള് എല്ലാം കൊട്ടികലാശത്തിന് കൊഴുപ്പേകി. ഇടക്കിടെ ചാറിയും ഒടുവില്‍ കനത്തും പെയ്ത മഴക്കിടയിലും ആവേശം ഒട്ടും ചോര്‍ന്നില്ല അരുവിക്കരയില്‍.

മുന്‍ സ്പീക്കര്‍ കൂടിയായിരുന്ന ജി കാര്‍ത്തികേയന്‍ അര്‍ബുദബാധയെത്തുടര്‍ന്ന് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം നേതാവ് എം വിജയകുമാറും യുഡിഎഫിനുവേണ്ടി ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥും രംഗത്തെത്തിയതോടെ അരുവിക്കരയില്‍ മല്‍സരം തീപാറി. ഇവര്‍ക്കൊപ്പം മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ രംഗത്തിറക്കി ബിജെപിയും ശക്തമായ സാന്നിദ്ധ്യമായി മാറി. ഇവര്‍ക്കുപുറമെ പി സി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ സ്ഥാനാര്‍ത്ഥി കെ ദാസും മത്സരരംഗത്തുണ്ട്.



Keywords: trivadram-news-aruvikkara-news-ldf-rajagopalan-udf-rain-cpm-polling

Post a Comment

0 Comments

Top Post Ad

Below Post Ad