Type Here to Get Search Results !

Bottom Ad

അഭിഭാഷകനെ ഓട്ടോയിടിച്ച് കൊല്ലാന്‍ ശ്രമം; ഡ്രൈവര്‍ക്കെതിരെ കേസ്

ബദിയടുക്ക (www.evisionnews.in): മംഗലാപുരത്തെ അഭിഭാഷകനെ ഓട്ടോയിടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ആലമ്പാടിയിലെ ശിവരാമ എന്ന ദാമു(40)വിനെതിരെയാണ് കേസ്. 
മൗവ്വാറില്‍ തമാസക്കാരനായ ശ്രീരാംഭട്ടിനെയാണ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഓട്ടോയിടിച്ച് വകവരുത്താന്‍ ശ്രമിച്ചത്. ജൂണ്‍ 9നാണ് സംഭവം. വീട്ടിന് തൊട്ടടുത്ത് ഓട്ടോ റിക്ഷ നിര്‍ത്തിയിട്ടതിന്റെ കാരണമന്വേഷിച്ച ശ്രീരാംഭട്ടിനെ ഓട്ടോ കയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഓട്ടോയുടെ മുന്നില്‍ നിന്ന് ചാടി രക്ഷപ്പെടുന്നതിനിടയില്‍ വലത് കാലിന് പരിക്കേറ്റതായും ശ്രീരാംഭട്ട് പരാതിയില്‍ പറയുന്നു.

Keywords: Kasaragod-news-auto-driver-arrest-for-murder-attempt-advocate




Post a Comment

0 Comments

Top Post Ad

Below Post Ad