രാജപുരം (www.evisionnews.in): വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. റാണിപുരം ഓട്ടമലയിലെ മനോജിനെ (25)യാണ് വെള്ളരിക്കുണ്ട് സിഐ ടിപി സുമേഷ് അറസ്റ്റുചെയ്തത്.
റാണിപുരത്തെ രാജി (19), പിതാവ് ഗംഗാധര നായക് (49), മാതാവ് രാധ (39) എന്നിവര്‍ ആസിഡാക്രമണത്തില്‍ പൊള്ളലേറ്റത്. മെയ് 31ന് രാത്രി മനോജ് രാജിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും വീട്ടിലുണ്ടായിരുന്ന മൂവരെയും ആസിഡ് ഒഴിച്ച് വികൃതമായി പൊള്ളിക്കുകയായിരുന്നു.
നേരത്തെ രാജിയെ വിവാഹം കഴിക്കാന്‍ മനോജ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന് വീട്ടുകാര്‍ വിസമ്മതിച്ചതിന്റെ വിരോധമാണ് അക്രമണത്തിന് കാരണം.
Keuwords: Kasaragod-news-rajapuram-news-marriage-news-acid-girl-arrest-ranipuram

Post a Comment
0 Comments