Type Here to Get Search Results !

Bottom Ad

പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെത്തി

ന്യൂഡല്‍ഹി (www.evisionnews.in): രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി. കാലത്ത് ന്യൂഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ രാജ്ദൂത് വിമാനത്തില്‍ യാത്രതിരിച്ച മോദിക്ക് ധാക്കയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് മോദിയെ വിമാനത്താവളത്തില്‍ വരവേറ്റത്.

വിമാനത്താവളത്തില്‍ നിന്ന് മോദി സവറിലെ യുദ്ധസ്മാരകത്തിലെത്തിയ മോദി വിമോചന പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജവാന്മാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഈ സന്ദര്‍ശനം വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. മേഖലയ്ക്കും ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഉപകാരപ്രദമായിരിക്കും ഇതെന്ന് കരുതുന്നുയാത്ര തിരിക്കും മുന്‍പ് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വെള്ളിയാഴ്ച രാത്രി തന്നെ ബംഗ്ലാദേശിലെത്തിയിരുന്നു.

റെയില്‍, റോഡ്, ജലഗതാഗതം മെച്ചപ്പെടുത്തുക, സുരക്ഷാ സഹകരണം വിപുലമാക്കുക തുടങ്ങിയവയാകും മോദിയുടെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. ധാക്ക വഴിയുള്ള കൊല്‍ക്കത്തഅഗര്‍ത്തല ബസ് സര്‍വീസും ധാക്കഷില്ലോങ്ഗുവാഹാട്ടി ബസ് സര്‍വീസും മോദിയും ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കപ്പല്‍ഗതാഗത ഉടമ്പടിയുള്‍പ്പെടെ വിവിധ കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.


Keywords: national-news-prime-minister-narendramodi-news-visit-bangladesh-haseena




Tags

Post a Comment

0 Comments

Top Post Ad

Below Post Ad