Type Here to Get Search Results !

Bottom Ad

യുദ്ധങ്ങളില്ലാത്തത് സൈന്യത്തിന്റെ പ്രാധാന്യം കുറച്ചു: പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍


ജെയ്പൂര്‍:(www.evisionnews.in) കഴിഞ്ഞ 40-50 വര്‍ഷങ്ങള്‍ക്കിടെ യുദ്ധങ്ങള്‍ സംഭവിക്കാത്തത് സൈന്യത്തിനുള്ള പ്രാധാന്യം കുറച്ചതായി പ്രതിരോധ മന്ത്രി മനോഹപര്‍ പരീക്കര്‍. യുദ്ധമില്ലാത്തപ്പോള്‍ ജനങ്ങള്‍ക്ക് സൈനികരോടുള്ള ബഹുമാനം കുറഞ്ഞു വരുന്നതായും പരീക്കര്‍ പറഞ്ഞു. അതേ സമയം തന്റെ വാക്കുകള്‍ യുദ്ധത്തിനുള്ള പ്രോത്സാഹനമായി കണക്കാക്കരുതെന്നും പരീക്കര്‍ പറഞ്ഞു. ജെയ്പൂരില്‍ സെമിനാറില്‍ പങ്കെടുക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.

സൈന്യത്തിലെ രണ്ട് തലമുറകള്‍ യുദ്ധം നേരിടാതെ കടന്ന് പോയിട്ടുണ്ട്. സൈന്യത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കേണ്ടതുണ്ട്, സൈന്യത്തെ സംരക്ഷിക്കാതെ ഒരു രാജ്യത്തിനും വളരാനാകില്ലെന്നും പരീക്കര്‍ പറഞ്ഞു.

ഭീകരതക്കെതിരായി കടുത്ത പോരാട്ടം ആവശ്യമാണെന്നും ബാഹ്യ സാഹചര്യങ്ങള്‍ രാഷ്ട്രത്തിന്റെ അഭ്യന്തര സുരക്ഷയെ ബാധിക്കാമെന്നും പരീക്കര്‍ പറഞ്ഞു

കേന്ദ്ര സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനൊപ്പമാണ് പരീക്കര്‍ സെമിനാറില്‍ പങ്കെടുത്തിരുന്നത്.

സ്വന്തം വീട്ടില്‍ പോലും പ്രവേശിക്കാനാവാത്ത മുഷറഫ് സാഹബ് എങ്ങനെ ഇന്ത്യയില്‍ പ്രവേശിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത റാത്തോഡ് ചോദിച്ചു. ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് മുഷറഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.



keywords:diffence-minister-pareekar-army-india-war

Post a Comment

0 Comments

Top Post Ad

Below Post Ad