ഡെറാഡൂണ്‍:(www.evisionnews.in) മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിച്ചതിന് പിന്നാലെ ഐടിസിയുടെ യിപ്പിയും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കര്‍ശന നിരീക്ഷണത്തില്‍. ഉത്തരാഖണ്ഡിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഐടിസിയോട് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചു. യപ്പി പറയുന്ന പോഷക മൂല്യങ്ങളെക്കുറിച്ചും മറ്റും 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സണ്‍ഫീസ്റ്റ് ബ്രാന്‍ഡിന് കീഴില്‍ വില്‍പ്പനയ്‌ക്കെത്തുന്ന യിപ്പിയുടെ മാജിക് മസാല, ക്ലാസിക് മസാല ന്യൂഡില്‍സ് എന്ന ഉത്പന്നങ്ങളെക്കുറിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിദ്വാറിലെ കാലിയാറിലെ കടയില്‍ നിന്ന് പരിശോധനയ്ക്കായി യിപ്പിയുടെ പാക്കറ്റുകള്‍ ഭക്ഷ്യ സുരക്ഷാവിഭാഗം ശേഖരിച്ചിട്ടുണ്ട്. രുദ്രപൂരിലെ ഭക്ഷ്യ പരിശോധനാ ലാബിലാണ് പരിശോധന നടക്കുക.100 ഗ്രാമില്‍ 465 കലോറി, പ്രോട്ടീന്‍ 8.8, കാര്‍ബോഹൈഡ്രേറ്റ് 63 എന്നിങ്ങനെയാണ് യിപ്പി നൂഡില്‍സ് ക്ലാസിക് മസാലയുടെ പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
keywords:maggi-yepeee-deradoon-india-food-saftey

Post a Comment
0 Comments