Type Here to Get Search Results !

Bottom Ad

കോടതിക്ക് മുന്നില്‍ വെച്ച് കാമുകിയുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് (www.evisionnews.in): കുടുംബ കോടതിയുടെ മുന്നില്‍ വെച്ച് കാമുകിയുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന താരശ്ശേരി കോടഞ്ചേരി സ്വദേശിയായ ജിന്റോയാണ് മരിച്ചത്. ഭാര്യ ബിന്ദുവിനേയും കാമുകന്‍ ജിന്റോയേയും കുത്തിവീഴ്ത്തിയ സംഭവത്തില്‍ ബിന്ദുവിന്റെ ഭര്‍ത്താവ് സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ഭാര്യ രണ്ടാം തവണയും കാമുകന്റെ കൂടെ ഒളിച്ചോടിയതാണ് ആക്രമിക്കാനുണ്ടായ കാരണം എന്നാണ് സുനില്‍ പോലീസിനോട് പറഞ്ഞത്. സുനിലും ബിന്ദും തമ്മില്‍ ഏറെ നാളായി അകല്‍ച്ചയിലായിരുന്നു എന്നാണ് പറയുന്നത്. ബിന്ദു ഇതിന് മുന്പും ജിന്റോയ്‌ക്കൊപ്പം ഒളിച്ചോടിയിട്ടുണ്ടത്രെ. ഒടുവില്‍ സുനില്‍ കുടുംബവുമായി നിലമ്പൂരിലേയ്ക്ക് താമസം മാറിയിരുന്നു. അവിടെ നിന്നാണ് രണ്ടാമത്തെ മകനേയും കൊണ്ട് ബിന്ദു വീണ്ടും വീട് വിട്ടത്. തുടര്‍ന്ന് ജിന്റോ സുനിലിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. 

ഒടുവില്‍ വിവാഹമോചനത്തിന് തയാറാണെന്ന് പറഞ്ഞാണ് സുനില്‍ ബിന്ദു വിനേയും ജിന്റോയേയും കുടുംബ കോടതിയിലെത്തിച്ചത്. ഇവര്‍ ഒരുമിച്ചാണ് ഓട്ടോറിക്ഷയില്‍ കോടതിയ്ക്ക് മുന്നിലെത്തിയത്. ജിന്റോ ഓട്ടോറിക്ഷയുടെ വാടക നല്‍കുന്നതിനിടെ ആയിരുന്നു ആക്രമണം. കത്തികൊണ്ട് കുത്തേറ്റ ജിന്റോയുടെ കുടല്‍ മാല പുറത്തെത്തിയിരുന്നു. ബിന്ദുവിനും വയറിനാണ് പരിക്കേറ്റത്. ഏഴുവയസുകാരനായ ഏകമകനേയും കൂട്ടി കാമുകനോടൊപ്പം ഒളിച്ചോടിയ ബിന്ദുവിനെ പൊലീസാണ് കഴിഞ്ഞ മാസം കണ്ടെത്തിയത്.



Keywords: Kozikkod-news-killed-by-husband-of-lover-attacked-infront-of-court

Post a Comment

0 Comments

Top Post Ad

Below Post Ad