Type Here to Get Search Results !

Bottom Ad

നിലവിളക്ക് വിവാദം; ഫേസ്ബുക്കില്‍ മമ്മൂട്ടിയുടെ ലൈക്ക് കുറയുന്നു


കാസര്‍കോട്: (www.evisionnews.in) ഫേസ്ബുക്ക് ലൈക്കില്‍ ലക്ഷാധിപതിയായിരുന്ന റിപ്പോര്‍ട്ട്. മലയാള സിനിമാ നടന്‍മാരില്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു ലൈക്ക് മത്സരത്തില്‍ മുന്‍പന്തിയിലെങ്കില്‍ ഇന്നാസ്ഥാനത്തേക്ക് ചില യുവ നടന്മാരും നടിമാരുമാണ് തമ്മിലാണ് മത്സരം. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഫേസ്ബുക്കില്‍ ആരാധകരുടെ ഇഷ്ടനടന്‍മാരായി തുടരുകയായിരുന്നു. അതിനിടയില്‍ വിദ്യാഭ്യാസ മന്ത്രിയെ തിരുത്തിയ മമ്മൂട്ടിയുടെ നടപടി വിവാദമാകുകയും ഫേസ്ബുക്കില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകല്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. അതേ സമയം മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപണത്തിന്റെ ഭാഗമായ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട മമ്മൂട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ലൈക്കുകള്‍ കഴിഞ്ഞ ദിവസം മുതല്‍ കുത്തനെ ഇടിയുകയായിരുന്നു. 2820072 മൊത്തം ലൈക്കുകളുള്ള മമ്മൂട്ടിയുടെ ഔദ്യോഗിക പേജില്‍ 10521 പുതിയ ലൈക്ക് മാത്രമാണുള്ളത്. കഴിഞ്ഞാഴ്ച്ചയിലെ ലൈക്കില്‍ നിന്ന് വളരെ വ്യതിചലിച്ചിരിക്കുന്നുവെന്ന് ചുരുക്കം. മന്ത്രിയെ തിരുത്തിയതിന്റെ ഭാഗമായ ചില മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ അണ്‍ലൈക്ക് ചെയ്യാന്‍ തുടങ്ങിയതായും വിവരമുണ്ട്.

Keywords: kasaragod-facebook-likes-of-mammooty-decreased 

Post a Comment

0 Comments

Top Post Ad

Below Post Ad