Type Here to Get Search Results !

Bottom Ad

ബാംഗ്ലൂര്‍ സ്‌ഫോടന കേസ്: സാക്ഷി ഹാജരായില്ല, വിചാരണ വീണ്ടും മുടങ്ങി

ബാംഗ്ലൂര്‍ (www.evisionnews.in): ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ഇടവേളക്കുശേഷം ചൊവ്വാഴ്ച വീണ്ടും വിചാരണ ആരംഭിച്ചെങ്കിലും സാക്ഷി ഹാജരായില്ല. കേസില്‍ പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുമായും മറ്റുള്ളവരുമായും ബന്ധമുള്ള റിലയന്‍സ് മൊബൈല്‍ നോഡല്‍ ഓഫിസര്‍ ശിവരാജിനെയാണ് ചൊവ്വാഴ്ച വിസ്തരിക്കേണ്ടിയിരുന്നത്. 

ഔദ്യോഗിക ജോലിത്തിരക്കുള്ളതിനാല്‍ കോടതിയില്‍ ഹാജരാകാനാകില്ലെന്ന് ശിവരാജ് കോടതിയെ അറിയിച്ചു. കേസില്‍ നേരത്തേ വിസ്തരിച്ച ശിവരാജിനെ പ്രോസിക്യൂഷന്‍ ആവശ്യത്തെ തുടര്‍ന്നാണ് വീണ്ടും വിസ്തരിക്കാന്‍ തീരുമാനിച്ചത്. സ്‌ഫോടനക്കേസിലെ പ്രതികള്‍ ഉപയോഗിച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന റിലയന്‍സ് മൊബൈല്‍ കമ്പനിയുടെ പ്രതിനിധിയായാണ് ശിവരാജിനെ വിസ്തരിക്കുന്നത്. പ്രതികളുടെ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളടങ്ങിയ രേഖ നേരത്തേ കമ്പനി കോടതിക്ക് കൈമാറിയിരുന്നു. ശിവരാജ് ഹാജരാകാതിരുന്നതോടെ ഇയാളെ മറ്റൊരു ദിവസം വിസ്തരിക്കും.

മറ്റൊരു പ്രോസിക്യൂഷന്‍ സാക്ഷിയായ സമിം അന്‍സാരി ചൊവ്വാഴ്ച കോടതിയില്‍ ഹാജരായെങ്കിലും വിവര്‍ത്തകന്‍ ഇല്ലാത്തതിനാല്‍ വിചാരണ നടന്നില്ല. ഇതോടെ മാസങ്ങള്‍ മുടങ്ങിയശേഷം ആരംഭിച്ച വിചാരണ ചൊവ്വാഴ്ച വീണ്ടും നിലച്ചു. വിസ്തരിക്കാത്ത സാക്ഷികളെ വീണ്ടും ലിസ്റ്റ് ചെയ്‌തേ ഇനി വിചാരണ തുടങ്ങാനാകൂ.

മഅ്ദനി ഒഴികെയുള്ള മുഴുവന്‍ പ്രതികളും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി. മഅ്ദനിക്കുവേണ്ടി അഡ്വ. ആര്‍. അശോകന്‍ കോടതിയില്‍ ഹാജരായി. ബാംഗ്ലൂര്‍ സിറ്റി സിവില്‍ സെഷന്‍കോര്‍ട്ട് കോംപ്ലക്‌സിലെ എന്‍.എ.എ കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്. വിചാരണ ആറുമാസത്തിനിടെ തീര്‍ക്കുമെന്ന് നേരത്തേ കര്‍ണാടക സുപ്രീംകോടതിയെ അറിയിച്ചിരുന്നു, എന്നാല്‍, വിചാരണക്ക് രണ്ടുവര്‍ഷം വരെ എടുക്കുമെന്നാണ് ഇപ്പോള്‍ കര്‍ണാടകയുടെ നിലപാട്. വിചാരണ നീളുന്നതിനെതിരെ മഅ്ദനി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.



Keywords: Karnataka-banglore-news-case-maadani-court-vichaarana-civil-








Post a Comment

0 Comments

Top Post Ad

Below Post Ad